മൂന്നാർ ഒഴിപ്പിക്കൽ ; ഫയൽ കൈമാറാത്തവരെ വിളിപ്പിച്ച് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമിയിലെ നിർമ്മാണങ്ങൾ ഒഴിപ്പിക്കാൻ ബുൾഡോസറുകൾ അയക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിന് മുമ്പാകെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ പി വി ദിനേശ് സുപ്രധാന നിലപാട് അറിയിച്ചത്. അതേസമയം ഏലം കുത്തക പാട്ട ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച ഫയൽ കൈമാറാൻ വിസമ്മതിച്ച ലാൻഡ് റവന്യു കമ്മീഷണർ എ കൗശിക്, അഡീഷണൽ സെക്രട്ടറി ടി ആർ ജയ്പാൽ എന്നിവരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദേശിച്ചു.

1897 ൽ വന ഭൂമിയായി വിജ്ഞാപനം ചെയ്തതാണ് ഏലം കുത്തകപാട്ട ഭൂമി. 1935 ൽ തിരുവിതാംകൂർ രാജകുടുംബം ഈ ഭൂമി ഏലം കൃഷിക്കായി പാട്ടത്തിന് നൽകി. അതിന് ശേഷം പല മാറ്റങ്ങളും ഈ ഭൂമിയിൽ സംഭവിച്ചു. അതിനാൽ അവിടേക്ക് ഒഴിപ്പിക്കലിന് ബുൾഡോസറുകൾ അയക്കില്ലെന്ന് പി വി ദിനേശ് സുപ്രീം കോടതിയിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...