‘സോനാ ലഡ്കി’യുമായി ഗോപി സുന്ദർ ; ‘താനാരാ’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

റാഫി തിരക്കഥ എഴുതി ഓഗസ്റ്റ് 9 ന് തിയറ്ററുകളിൽ എത്തുന്ന പുതിയ ചിത്രമാണ് ‘താനാരാ’. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ ഒന്നിക്കുന്ന ഒരു ഫുൾ ഫൺ പാക്കേജ് ചിത്രമാണ് ‘താനാരാ’. ഇപ്പോഴിതാ പോസ്റ്റർ മുതൽ ആദ്യ ഗാനം വരെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ കവർന്ന ‘താനാരാ’യിലെ രണ്ടാമത്തെ ഗാനമായ ‘സോനാ ലഡ്കി’ പുറത്തിറങ്ങിയിരിക്കുകയാണ്. നടി മഞ്ജു വാര്യർ ആണ് ഗാനം റിലീസ് ചെയ്തത്. ബി കെ ഹരിനാരായണൻ കുറിച്ച വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. പ്രിയ നായർ, ഗോപി സുന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങി ‘താനാരാ’ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ ഹിറ്റായിരുന്നു. തിയറ്റർ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുറത്തിറങ്ങിയ രണ്ടാം ഗാനവും ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്.

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ഹരിദാസ് ആണ് ‘താനാരാ’ ഒരുക്കിയിരിക്കുന്നത്. ഒരു മോഷ്ടാവിന്റേയും ഒരു യുവരാഷ്ട്രീയക്കാരന്റെയും ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി ഒരു മുഴുനീള കോമഡി എന്റർടൈനർ ആയി എത്തുന്ന ‘താനാരാ’ നിർമ്മിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. കോ – പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി, എന്നിവരാണ്.

ഛായാ​ഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് – വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തീയറ്ററുകളിൽ എത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...