ഇവാൻജലിക്കൽ സഭ : ബാഹ്യ കേരള കോൺഫറൻസ് കൊൽക്കത്തയിൽ 31 മുതൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: സെന്റ് തോമസ് ഇവാൻജലിക്കൽ ചര്‍ച്ച് ഓഫ് ഇന്ത്യ ബാഹ്യ കേരള ഡയോസിസിന്റെ ആഭിമുഖ്യത്തിലുള്ള 37 -ാമത് സമ്മേളനം ഡംഡം ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ കൽക്കട്ട ബൈബിൾ സെമിനാരിയിൽ 31ന് ആരംഭിക്കും. ബാഹ്യ കേരള ഡയോസിസ് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവജനങ്ങൾക്കായും സണ്ടേസ്കൂൾ കുട്ടികൾക്കായും പ്രായമുള്ളവർക്കായും പ്രത്യേക സമ്മേളനങ്ങൾ നടത്തപ്പെടുന്നതാണ്. പത്മോസ് എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകളും സെമിനാറുകളും നടത്തപ്പെടുന്നതാണ്. ഇവാൻജലിക്കൽ സഭാ വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, എൽ. റ്റി. ജയചന്ദ്രൻ പൂനെ, റവ. അശോക് ആന്‍ഡ്രൂസ് കൊൽക്കത്ത, റവ. ഡോ. അനിയൻകുഞ്ഞ് ജോയ്, റവ. പ്രകാശ് തോമസ്, എൽ. റ്റി. ജയചന്ദ്രൻ പൂനെ തുടങ്ങിയവർ പഠന ക്ലാസുകൾക്ക് നേതൃത്വം നല്കും.

സൺഡേ സ്കൂൾ കുട്ടികൾക്കുള്ള ക്ളാസുകൾക്ക് റവ. ഡെയ്ൻ മാത്യൂ ദാസ് നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. ബൈബിൾ പഠനങ്ങൾ, ചര്‍ച്ചകൾ, സെമിനാറുകൾ, ടാലന്റ് നൈറ്റ് തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ഡയോസിസിലെ വൈദീകരുടെയും മിഷനറിമാരുടെയും സമ്മേളനം നടത്തപ്പെടും. ഹിന്ദി മിഷൻ ഡയറക്ടർ റവ. ഷിബു കോരുത് മുഖ്യ സന്ദേശം നൽകും. റവ. അച്ചൻകുഞ്ഞ് ജോർജ് ഭോപ്പാൽ, കെ. സഖറിയ പൂനെ, ജിജി ജോസഫ് കോൽക്കത്ത, റവ. ലിജു കെ.പി കാൺപൂർ, റവ. ബെന്നി വർക്കി കോൽക്കത്ത, റവ. വർഗീസ് സാമുവേൽ പൻവേൽ എന്നിവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നതായി ബാഹ്യ കേരള ഡയോസിസ് സെക്രട്ടറി റവ. ലാജി വർഗീസ് അറിയിച്ചു. സമ്മേളനം മൂന്നിന് (03.11.2024) ഞായറാഴ്ച്ച സമാപിക്കും. സമാപന ദിവസം നടത്തപ്പെടുന്ന തിരുവത്താഴ ശുശ്രൂഷക്ക് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ മുഖ്യ കാർമ്മികത്വം വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...