27.6 C
Pathanāmthitta
Saturday, June 10, 2023 12:30 am
smet-banner-new

പൊതുജന സേവനത്തില്‍ ഒരു ദിവസം പോലും ഭംഗം വരാന്‍ പാടില്ല : ജില്ലാ കളക്ടര്‍

പത്തനംതിട്ട :  ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം കാരണം പൊതുജന സേവനത്തില്‍ ഒരു ദിവസം പോലും ഭംഗം വരാന്‍ പാടില്ലെന്ന്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ റവന്യൂ റിക്കവറി ഊര്‍ജിത പിരിവ് യത്‌നം 2022- 23 അനുമോദന യോഗം കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. തസ്തികയില്‍നിന്നു മാറി പോകുന്ന ഉദ്യോഗസ്ഥര്‍ ആര്‍ജിച്ച അനുഭവങ്ങളും അറിവും അര്‍പ്പണ ബോധവും തുടര്‍ന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്കും കൈമാറാന്‍ സാധിക്കണം. മാറി വരുന്ന ഉദ്യോഗസ്ഥര്‍ സ്വയം പഠിച്ചെടുക്കട്ടെ എന്നു കരുതരുത്. എവര്‍ റോളിംഗ്ട്രോഫി ലഭിക്കുന്നതിലൂടെ ജോലിയിലും പ്രോത്സാഹനം അര്‍ഹിക്കുന്നതാണെന്ന കര്‍മബോധം ഉദ്യോഗസ്ഥരില്‍ വരണം.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ജില്ലയിലെ റവന്യു കളക്ഷന്‍ കുറവായിരുന്ന അവസ്ഥയില്‍ നിന്നു നല്ല രീതിയില്‍ മുന്നോട്ട് പുരോഗമിക്കാന്‍ കഴിഞ്ഞു. തുടര്‍ന്നും ഇതേ രീതിയില്‍ മുന്നോട്ട് പോകണം. മൂന്ന് മുതല്‍ നാല് ഇരട്ടി വര്‍ധനവ് ഉണ്ടായ താലൂക്കുകള്‍  ഉണ്ട്. കൃത്യമായി നടന്ന റിവ്യൂ മീറ്റീങ്ങുകള്‍, ഫീല്‍ഡ് തല പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്താനായത് ബാങ്കുകളുടെ സഹകരണം എന്നിവയാണ് വര്‍ധനവ് ഉണ്ടാകാന്‍ സഹായിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തെ റവന്യു റിക്കവറി പിരിവ് 21.06 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 65.60 കോടി രൂപയായി റവന്യു റിക്കവറി പിരിവ് ഉയര്‍ന്നു.

KUTTA-UPLO
bis-new-up
self
rajan-new

2022 -23 സാമ്പത്തിക വര്‍ഷത്തില്‍ താലൂക്ക്തലത്തില്‍  15.81 കോടി രൂപ പിരിച്ച് ഏറ്റവും കൂടുതല്‍ റവന്യൂ റിക്കവറി  പിരിവ് നേട്ടം കൈവരിച്ച അടൂര്‍ താലൂക്കിനും  10.01 കോടി രൂപ പിരിച്ച് രണ്ടാം സ്ഥാനം നേടിയ ആര്‍ ആര്‍ ഓഫീസ് പത്തനംതിട്ടയ്ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും  ജില്ലാ കളക്ടര്‍ നല്‍കി. മൂന്നു കോടിരൂപ പിരിച്ച് ഏറ്റവും കൂടുതല്‍ പിരിവ് നേട്ടം കൈവരിച്ച വില്ലേജിനുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടൂര്‍ വില്ലേജിനും നല്‍കി.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സിറിയക് തോമസ്, കേരള ബാങ്ക് സീനിയര്‍ മാനേജര്‍ സേതു കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആര്‍ആര്‍ ഡെപ്യൂട്ടികളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, എല്‍ആര്‍ ഡെപ്യുട്ടികളക്ടര്‍ ബി. ജ്യോതി, ഇലക്ഷന്‍ ഡെപ്യുട്ടികളക്ടര്‍ ആര്‍. രാജലക്ഷ്മി, ജില്ലാലോഓഫീസര്‍ കെ.എസ്.ശ്രീകേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow