പത്തനംതിട്ട : ക്രിസ്‌തുമസ് കഴിഞ്ഞിട്ടും സപ്ലൈകോ വില്‌പനശാലകള്‍ സബ്‌സിഡി ഉത്‌പന്നങ്ങള്‍ ഒന്നുപോലുമില്ല. പുതുവര്‍ഷത്തെ വരവേറ്റ് ഒരുക്കം നടത്തിയിരിക്കുന്നതാകട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകളാണ്. സപ്ലൈകോയുടെ വില്‌പനശാലകളില്‍ പുതുവത്സരത്തോടനുബന്ധിച്ച് കൂടുതല്‍ ഉത്‌പന്നങ്ങള്‍ എത്തിച്ച് വില്‌പന നടത്തുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. വില്‌പനശാലകളില്‍ ഇന്നലെയും സബ്‌സിഡി സാധനങ്ങളെത്തിയിട്ടില്ല. കടലയും വെളിച്ചെണ്ണയും മാത്രമാണ് വില്‌പനയ്‌ക്കുള്ളത്. മുളക്, മല്ലി, വെളിച്ചെണ്ണ, ചെറുപയര്‍, കടല എന്നിവയാണ് സബ്‌സിഡി ഉത്‌പന്നങ്ങളായി വില്‌പനയ്‌ക്കുള്ളത്. ഉഴുന്ന്, പഞ്ചസാര തുടങ്ങിയവയ്‌ക്ക് വിലക്കുറവും നല്‍കുന്നുണ്ട്. മുന്‍കാലങ്ങളില്‍ 12-ല്‍ അധികം പലവ്യഞ്‌ജനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഉത്സവകാല വിപണികളില്‍ നല്‍കിയിരുന്നു.
സബ്‌സിഡി നിരക്കില്‍ കൂടുതല്‍ ഉത്‌പന്നങ്ങള്‍ പ്രതീക്ഷിച്ച് എത്തുന്നവര്‍ക്ക് നിരാശയാണ് ഫലം. പത്തനംതിട്ടയില്‍ മാര്‍ക്കറ്റ് റോഡില്‍ ഷൈന്‍ ടവറിനു സമീപമുള്ള ക്രിസ്‌തുമസ് വിപണിയിലേക്ക് വളരെ കുറച്ച് ആളുകള്‍ മാത്രമേ എത്തുന്നുള്ളൂ. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങി സര്‍ക്കാര്‍ നിയന്ത്രിത സ്‌ഥാപനങ്ങള്‍ മാറി നില്‍ക്കുന്നതോടെ പൊതുവിപണിയിലെ വില തോന്നുംപടിയാണ്. ഉത്സവകാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്തിയിരുന്നത് സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും പൊതുവിപണിയില്‍ നടത്തുന്ന ഇടപെടലിലൂടെയാണ്. വിലക്കുറവില്‍ കൂടുതല്‍ സാധനങ്ങള്‍ ഉപഭോക്‌താക്കള്‍ക്ക് എത്തിക്കാന്‍ കഴിയുന്നതിലൂടെയാണ് ഇവയുടെ ഇടപെടല്‍ പൂര്‍ണമാകേണ്ടത്. എന്നാല്‍ ഉത്‌പന്നങ്ങളുടെ കുറവും വിലക്കൂടുതലുമാണ് സപ്ലൈകോയെ അലട്ടുന്ന പ്രശ്‌നം. സപ്ലൈകോയ്‌ക്ക് സാധനങ്ങള്‍ നല്‍കാന്‍ ഏജന്‍സികള്‍ തയാറാകുന്നില്ല. മുമ്പ് വാങ്ങിയ സാധനങ്ങളുടെ പണം ബാധ്യതയായി നിലനില്‍ക്കുന്നതിനാലാണിത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























