ശിവഗിരി തീർത്ഥാടന പദയാത്ര വിളംബര ജാഥയ്ക്ക് ജുമാ മസ്ജിദ് കമ്മിറ്റി സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

കായംകുളം : ശിവഗിരി തീർത്ഥാടന പദയാത്ര വിളംബര ജാഥയ്ക്ക് ജുമാ മസ്ജിദ് കമ്മിറ്റി സ്വീകരണം നല്‍കി. ശ്രീനാരായണ ഗുരു സംസ്കൃതത്തിൽ ഉന്നത പഠനം നടത്തിയ കായംകുളം പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരിയിൽ നിന്നുള്ള പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്കാണ്, ഐക്യജംഗ്ഷൻ മുബാറക്ക് ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. വിളംബര യാത്രയെ മസ്ജിദ് കമ്മറ്റി ഭാരവാഹികളും പള്ളി ഇമാമും മദ്രസാ വിദ്യാർത്ഥികളും ചേർന്ന് പൊന്നാടയണിയിച്ചും ലഘുഭക്ഷണം നൽകിയുമാണ് സ്വീകരിച്ചത്. മുബാറക് മസ്ജിദ് കമ്മറ്റി സെക്രട്ടറി ഷറഫുദീൻ ഇന്റെലക്ച്വൽ, വൈസ് പ്രസിഡന്റ് അനിമോൻ, ഇമാം നൈസാം സഖാഫി, നസീർ പുന്നയ്യത്ത്, അബ്ദുൽ സലാം ജനത, പദയാത്ര സ്വാഗത സംഘം ജനറൽ കൺവീനർ വി എം അമ്പിളിമോൻ രശ്മീശ്വരം, കെ ജയകുമാർ കരുണാലയം, രാജു എസ് മഹിമ, പ്രദീപ് ലാൽ, വിനോദ് കുമാർ വാരണപ്പള്ളി, ബേബി, എൻ കെ മുജീബ്, സജീർ കുന്നുകണ്ടം, സുബേർ കാരയ്യത്ത്, താജുദീൻ ഇല്ലിക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ...

0
ആലപ്പുഴ: ഓൺലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ...

യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും ; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം

0
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക്...

നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ...

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....