അദ്ധ്യയന വർഷം ആരംഭിച്ചിട്ടും സർക്കാർ, എയിഡഡ് പ്രൈമറി സ്കൂളുകളിൽ മിക്കയിടത്തും പ്രഥമാദ്ധ്യാപകരില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും സർക്കാർ, എയിഡഡ് പ്രൈമറി സ്കൂളുകളിൽ മിക്കയിടത്തും പ്രഥമാദ്ധ്യാപകരില്ല. സർക്കാർ സ്കൂളുകളിൽ യോഗ്യതയുള്ള അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നല്കി പ്രഥമാദ്ധ്യാപകരായി നിയമിക്കുകയായിരുന്നു രീതി. എന്നാൽ പ്രഥമാദ്ധ്യാപകർ ഇല്ലാത്ത സർക്കാർ സ്കൂളുകളിൽ സീനിയർ അദ്ധ്യാപകന് ചുമതല നൽകിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞതോടെ സ്ഥിര അദ്ധ്യാപക നിയമനം നിലച്ചു. സ്ഥിരം അദ്ധ്യാപകർ വിരമിച്ചതോടെ പകരം ആളില്ലെന്നായി. ഇതോടെ പ്രഥമാദ്ധ്യാപകരാകാൻ ആളെ കിട്ടാതായി. എയ്ഡഡ് മേഖലയിൽ ഒരു ഹെഡ്മാസ്റ്റർക്ക് തന്നെ ഒന്നിലേറെ സ്‌കൂളുകളുടെ ചുമതല നൽകിയിട്ടുണ്ട്. പുതിയ ആളെ നിയമിക്കാൻ കഴിയാത്ത എയ്ഡഡ് മാനേജ്‌മെന്റുകൾ കഴിഞ്ഞവർഷം മുതൽ ഈ നടപടി സ്വീകരിച്ചിരുന്നു. ചിലയിടങ്ങളിൽ അദ്ധ്യാപകർക്ക് അധിക ചുമതല നല്കിയിട്ടുണ്ട്. സിംഗിൾ മാനേജ്‌മെന്റുകളിൽ കുട്ടികൾ കുറവായ സ്കൂളുകളെ അൺ ഇക്കണോമിക് ഗണത്തിൽ പെടുത്തിയിരിക്കുകയാണ്. ഇവിടെ പുതിയ നിയമനങ്ങൾക്ക് വിലക്കുണ്ട്. ഇത്തരം സ്‌കൂളുകളിൽ താത്കാലിക അദ്ധ്യാപകരെയാണ് നിയമിച്ചുവരുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...