എസ്.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലം പുതുക്കി പണിതിട്ടും അതിന്‍റെ പ്രയോജനം കിട്ടാതെ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പാലം വലുതായിട്ടും അതിന്‍റെ പ്രയോജനം കിട്ടാതെ യാത്രക്കാര്‍. എസ്.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലമാണ് പുതുക്കി പണിതിട്ടും ജനങ്ങള്‍ക്ക് അതിന്‍റെ പ്രയോജനം ലഭിക്കാതെ ആയത്. ചെത്തോങ്കര അത്തിക്കയം പാതയേയും പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് പാലം സ്ഥതി ചെയ്യുന്നത്. ബലക്ഷയം നേരിട്ട പഴയ പാലം അടുത്ത സമയത്താണ് പൊളിച്ചു മാറ്റി പുതിയത് പണിതത്. പാലത്തിന് വീതി വര്‍ദ്ധിച്ചെങ്കിലും പാത പഴയപടി തുടരുകയാണ്. വയല്‍ നികത്തി നിര്‍മ്മിച്ച പാത പ്രളയത്തിന് ശേഷം വിള്ളല്‍ രൂപപെട്ട് സഞ്ചരിക്കാന്‍ കഴിയാതെ ആയിരുന്നു. പിന്നീട് പാത കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തിയെങ്കിലും വീതി വര്‍ദ്ധിപ്പിച്ചിരുന്നില്ല. വീതി ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് പരസ്പരം വശം കൊടുക്കുവാന്‍ കഴിയാറില്ല. വാഹനങ്ങള്‍ ഒന്നിച്ചെത്തിയാല്‍ ആര് പിന്നിലേക്കെടുക്കും എന്നതിലും തര്‍ക്കം ഉടലെടുക്കാറുണ്ട്. സ്കൂള്‍ വിടുന്ന സമയത്ത് കുട്ടികള്‍ ഒന്നിച്ചെത്തുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പാതയുടെ വീതി വര്‍ദ്ധിപ്പിച്ച് വശം ബലപ്പെടുത്തിയാല്‍ നാട്ടുകാര്‍ക്ക് അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനായി അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...