ചെട്ടിയാരഴികത്ത് കടവ് പാലം യാഥാർഥ്യമായിട്ടും പാലത്തിലേക്കുള്ള റോഡ് നന്നായില്ല

For full experience, Download our mobile application:
Get it on Google Play

മണ്ണടി : ചെട്ടിയാരഴികത്ത് കടവ് പാലം യാഥാർഥ്യമായിട്ടും പാലത്തിലേക്കുള്ള റോഡ് നന്നായില്ല. റോഡിൽ മിക്കയിടത്തും വലിയ കുഴിയാണ്. മഴക്കാലം ആയതോടെ ഈ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഇതുകാരണം ഇതുവഴിയുള്ള ഗതാഗതം പ്രയാസത്തിലാണ്. പാലം പൂർത്തിയാകുന്ന മുറയ്ക്ക് ഇരുഭാഗത്തേയും റോഡുകളും വീതികൂട്ടി ടാർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. കുളക്കട ഭാഗത്തെ വസ്തുഉടമകൾ സ്ഥലം നൽകിയതിൻ പ്രകാരം ഇവിടുത്തെ റോഡ് വീതികൂട്ടി ടാർ ചെയ്തു. തകർന്നുകിടക്കുന്ന മണ്ണടി ഭാഗത്തെ റോഡ് ടാർ ചെയ്തില്ല.

ഇതിനുകാരണം റോഡ് പോകുന്ന മണ്ണടി ഭാഗത്തെ ചില വസ്തുഉടമകൾ റോഡ് വികസനത്തിന് സ്ഥലം നൽകാത്തതായിരുന്നു. സ്ഥലത്തിന്റെ വില നൽകണമെന്നതായിരുന്നു ഉടമകളുടെ ആവശ്യം. ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഇതോടെ ഉടമകളിൽ ചിലർ കോടതിയെ സമീപിച്ച് സ്ഥലം എറ്റെടുക്കുന്നതിന് സ്റ്റേ വാങ്ങി. എന്നാൽ പാലവുമായി ബന്ധപ്പെട്ട റോഡുപണിക്കുവേണ്ടി സൗജന്യമായി സ്ഥലം ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിനാലാണ് പണം നൽകിയുള്ള സ്ഥലമേറ്റെടുപ്പ് നടക്കാതെ വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...