എസ്.പി.സി യുടെ സേവനം മഹത്തരം : ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് (എസ്.പി.സി) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും ഉദാത്തവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അഭിപ്രായപ്പെട്ടു. എസ്.പി.സി പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ‘പുത്തനുടുപ്പും പുസ്തകവും’ എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എസ്.പി.സി ജില്ലാതല ഉപദേശകസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പോലീസ് മേധാവി.

ജില്ലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്.പി.സി പദ്ധതിയിലൂടെ നിരവധി സേവനങ്ങളും സഹായങ്ങളുമാണ് അര്‍ഹരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന് നല്‍കി വരുന്നത്. കോവിഡ് കാലത്തും അതിന്റെ സേവന മുഖങ്ങള്‍ സമൂഹം കണ്ടനുഭവിച്ചതാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ജില്ലയിലെ 35 സ്‌കൂളുകളിലെ കേഡറ്റുകള്‍ ശേഖരിച്ച വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വിതരണവും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ എസ്.പി.സി കേഡറ്റുകള്‍ക്കുള്ള അനുമോദനവുമാണ് സംഘടിപ്പിച്ചത്.

പരിപാടിയില്‍ മുന്‍ കേഡറ്റുകളുടെ കൂട്ടായ്മയായ എസ്.പി.സി വോളണ്ടിയര്‍ കോര്‍പ്‌സിന്റെ സഹകരണവും ഉണ്ടായിരുന്നു. വസ്ത്രങ്ങളും പഠനോപകരണങ്ങളും മറ്റും ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ക്കും എത്തിക്കുന്ന പരിപാടിയാണിത്. പത്തനംതിട്ട ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.ഉഷാകുമാരി സ്വാഗതം പറഞ്ഞു.

ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി യും എസ്പിസി പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസറുമായ ആര്‍.പ്രദീപ്കുമാര്‍  പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പുത്തനുടുപ്പും പുസ്തകങ്ങളും, ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങളും ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ്, പോലീസ് ഇന്‍സ്പെക്ടര്‍ ജി.സുനില്‍, എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ ജി.സുരേഷ് കുമാര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷിദിന്‍ ചാക്കോ, മുന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അശ്വിനി രാജന്‍, എസ്.എം യൂസഫ് കുമാര്‍, അനില അന്ന തോമസ് എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...