ഡോ.എം.എസ്.സുനിൽ 228 -ാമത് സ്നേഹഭവനം കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഷിക്കാഗോ മലയാളി അസോസിയേഷന്റെ കാരുണ്യത്താൽ ഡോ.എം.എസ്.സുനിൽ 228 -ാമത് സ്നേഹഭവനം കൈമാറി. സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ സുരക്ഷിതത്വം ഇല്ലാതെ കുടിലുകളിൽ കഴിയുന്ന നിരാലംബരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 228 – മത്തെ സ്നേഹ ഭവനം ഷിക്കാഗോ മലയാളി അസോസിയേഷൻ മെമ്പറായ മോനു വർഗീസിന്റെ സഹായത്താൽ പട്ടാഴി ദർഭ പാറവിള കിഴക്കേതിൽ ലുദിയ കുഞ്ഞപ്പിക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി.

വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് വിരുത്തി കുളങ്കര നിർവഹിച്ചു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത കുഞ്ഞപ്പി തന്റെ ഭാര്യയായ ലുദിയയും കുഞ്ഞിനോടുമൊപ്പം സുരക്ഷിതമല്ലാത്ത ചോർന്നൊലിക്കുന്ന തകർന്നു വീഴാറായ കുടിലിൽ താമസിച്ചുവരികയായിരുന്നു. കുഞ്ഞപ്പിയുടെ സ്വാധീനമില്ലാത്ത കാലുകളിൽ കല്ലു വീണ് ഒടിയുകയും തുടർന്ന് ചികിത്സയിൽ ആകുകയും വീട്ടു ചിലവുകൾ നടത്തുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

സ്വന്തമായി ഒരു ഭവനം പണിയുവാൻ അതൊരു നിവൃത്തിയും ഇല്ലാതിരുന്ന കുഞ്ഞപ്പിയുടെയും ലുദിയയുടെയും അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ചിക്കാഗോ മലയാളി അസോസിയേഷൻ നൽകിയ 4 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷൻ സഹായിക്കുന്ന ആറാമത്തെ വീടാണിത്. ചടങ്ങിൽ വാർഡ് മെമ്പർ ജെയിൻ ജോയ്, സന്തോഷ്. എം. സാം., റോജി തോമസ്., കെ.പി. ജയലാൽ., ഷിബു എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...