പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടo : അഗ്‌നിശമന സേന ജീവനക്കാരനടക്കം അഞ്ച് പേര്‍ മരിച്ചു ; 17 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

സേലം :  സേലത്തെ കാറുംഗല്‍പട്ടി പാണ്ഡുരംഗന്‍ വിട്ടല്‍ സ്ട്രീറ്റിലാണ് സംഭവം. അഗ്‌നിശമന സേന ജീവനക്കാരന്റെ കുടുംബമടക്കം നാല് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. ഗോപി, ആര്‍ മുരുഗന്‍, ഗണേശന്‍, പത്മനാഭന്‍ എന്നിവരുടെ കുടുംബമാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

ആകെ 27ഓളം പേരാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ താമസിക്കുന്ന കുടുംബങ്ങളിലൊന്നായ ഗോപിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. അയല്‍വാസികളും ഫയര്‍ഫോഴ്സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 18 പേരെ രക്ഷപ്പെടുത്തി.

പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിരക്ഷാ ജീവനക്കാരനായ പത്മനാഭന്‍, അദ്ദേഹത്തിന്റെ ഭാര്യ ദേവി, കാര്‍ത്തിക് റാം, ഇമ്മാനുവേല്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സേലം ജില്ലാ കളക്ടര്‍ എസ് കാര്‍മേഘം, സേലം സിറ്റി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ടി ക്രിസ്തുരാജ്, എംഎല്‍എ ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...