വിദ്യാര്‍ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം ; പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : പ്രണയനൈരാശ്യത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ അമ്പലക്കുളത്തില്‍ വീട്ടില്‍ ദീപു (23), സുഹൃത്ത് കിഴക്കേതില്‍ ജിഷ്ണു (21) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. സംഭവം നടന്ന ലക്കിടി കോളേജ് പരിസരത്തെ ദേശീയപാതക്കരികില്‍ പകല്‍ പന്ത്രണ്ടോടെ വൈത്തിരി എസ്‌എച്ച്‌ഒ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അക്രമം.

സംഭവ സ്ഥലത്തു നിന്ന് കൃത്യം ചെയ്യാനുപയോഗിച്ച കത്തിയും കണ്ടെടുത്തു. ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. വൈകീട്ട് കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനിയുമായി മൂന്നരവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലുമാണ് അക്രമിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നാണ് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ മൊഴി. അടിവാരത്തു നിന്നാണ് കത്തി വാങ്ങിയതെന്ന് പ്രതികള്‍ പറഞ്ഞു. വൈത്തിരി ലക്കിടി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ പുല്‍പ്പള്ളി സ്വദേശിയാണ് ആക്രമണത്തിനിരയായത്.

നെറ്റിയിലും മുക്കിനും കവിളിലും കറിക്കത്തികൊണ്ട് കുത്തിവരഞ്ഞിടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ദീപുവിനെ തൊട്ടടുത്ത വയലില്‍വെച്ച്‌ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും അടിവാരത്തുനിന്ന് പോലീസ് പിടികൂടി. ജിഷ്ണുവിന് ഗൂഢാലോചന അറിയാമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...