എവർഗ്രാൻഡെയുടെ തകർച്ചപ്പനി പടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെയുടെ തകർച്ച മറ്റ് കമ്പനികളിലേക്കും പടരുന്നു. ഡോളർ നോട്ടുകളുടേയും കടപ്പത്രങ്ങളുടേയും പലിശ അടയ്ക്കാൻ എവർഗ്രാൻഡെയ്ക്കു കഴിയാതിരുന്നതിനെ തുടർന്ന് ലോകമാകെ നിക്ഷേപകർ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനികളിലെ ഓഹരി – കടപ്പത്ര നിക്ഷേപങ്ങൾ വിറ്റൊഴിവാക്കുകയാണ്. അതോടെ അവയുടെ ഓഹരി – കടപ്പത്ര വിലകൾ കൂപ്പുകുത്താൻ തുടങ്ങി. ശനിയാഴ്ച എവർഗ്രാൻഡെ ഡോളർ ബോണ്ടിൽ 4.1 കോടി ഡോളറും (37 കോടി രൂപ) യുവാൻ ബോണ്ടിൽ 4 കോടി ഡോളറും (30 കോടി രൂപ) പലിശ നൽകേണ്ടിയിരുന്നതാണ്.

ആദ്യത്തേതിന് 13% പലിശയും രണ്ടാമത്തേതിന് 13.75% പലിശയും നിരക്ക്. പണം നൽകാൻ കഴിയാതായതോടെയാണ് എവർഗ്രാൻഡെയുടെ തകർച്ച മറ്റു കമ്പനികളിലേക്കും വ്യാപിച്ചത്. പ്രതിസന്ധി എവർഗ്രാൻഡെയിൽ മാത്രം അവസാനിക്കില്ലെന്നും ധനകാര്യ വ്യാധിയായി പടരുകയാണെന്നുമുള്ള ധാരണ ലോകമാകെ വിപണികളിൽ ശക്തമായിട്ടുണ്ട്. ചൈനീസ് ധനമന്ത്രാലയത്തിനു നിക്ഷേപമുള്ള സൈനോ ഓഷൻ ഗ്രൂപ്പിന്റെ ഡോളർ കടപ്പത്രങ്ങളുടെ മൂല്യവും ഇടിഞ്ഞു.

ഡോളറിന് 73 സെന്റ് മാത്രമാണ് ഇപ്പോൾ മൂല്യം. കെട്ടിട നിർമാണ രംഗത്ത് എവർഗ്രാൻഡെയെക്കാൾ വലുപ്പമുള്ള കൺട്രി ഗാർഡൻ ഹോൾഡിങ്സ്, ചൈന വാങ്കെ എന്നീ കമ്പനികളുടെയും ഓഹരി താഴേക്കാണ്. അടുത്ത വർഷം എവർഗ്രാൻഡെയ്ക്ക് 740 കോടി ഡോളർ (55000 കോടി രൂപ) മൂല്യമുള്ള കടപ്പത്രങ്ങൾ വട്ടമെത്തുകയാണ്. നിക്ഷേപത്തുക തിരികെ കൊടുക്കണം. അതിനു കഴിയില്ലെന്ന് തീർച്ചയായിട്ടുണ്ട്. അമേരിക്കൻ ഡോളറിലും ചൈനീസ് യുവാനിലുമുള്ള കടപ്പത്രങ്ങളാണിവ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...