ഓരോ ശ്രീനാരായണീയനും ഗുരുദേവ ദർശന പ്രചാരകരായി മാറണം ; കെ.എൻ.മോഹൻ ബാബു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഗുരുദേവ ദർശനത്തിന്‍റെ കാലിക പ്രാധാന്യം തിരിച്ചറിഞ്ഞ് ഓരോ ശ്രീനാരായണീയനും ഗുരുദേവ ദർശന പ്രചാരകരായി മാറണമെന്ന് എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു പറഞ്ഞു. അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സ്വാഗത സംഘ രൂപീകരണ യോഗം യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദർശന പ്രചാരണത്തിന്റെ അപര്യാപ്തത നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനെ അപചയത്തിലേക്ക് തള്ളിവിടുന്ന സ്ഥിതിയിലെത്തിക്കും. നമ്മുടെ കുട്ടികൾ ഗുരുദർശനങ്ങളുടെ ശരിയായ അറിവു നേടി വളർന്നു വരുന്നതിന് കൂട്ടായ പ്രവർത്തനം ആരംഭിക്കണമെന്നും മോഹൻ ബാബു പറഞ്ഞു. നാരായണ മിഷൻ ചെയർമാൻ വി.എൻ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ട്, മിഷൻ സെക്രട്ടറി കെ.എസ്. രാജേഷ് കൗൺസിലർമാരായ പ്രേംകുമാർ, രാജൻ കുഴിക്കാല, സിനു എസ്.പണിക്കർ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി വെള്ളാപ്പള്ളി നടേശൻ,തുഷാർ വെള്ളാപ്പളളി, കെ.എൻ. മോഹൻബാബു, ജി. ദിവാകരൻ (രക്ഷാധികാരികൾ) വി.എൻ.ബാബുരാജ് (ചെയർമാൻ), പി.ആർ രാഗേഷ്(വൈസ് ചെയർമാൻ), കെ.എസ്. രാജേഷ് (ജനറൽ കൺവീനർ),വി.എസ്.സനിൽകുമാർ (പബ്‌ളിസിറ്റികൺവീനർ) എൻ.എൻ.പ്രസാദ് (പ്രോഗ്രാം കമ്മിറ്റി) വിജയൻ കാക്കനാട്ടിൽ (ഫിനാൻസ് കമ്മിറ്റി), എ.കെ.പ്രസന്നകുമാർ (ഫുഡ് കമ്മിറ്റി) ഡി.ജയൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ) ഓമനാ ദിവാകരൻ (സ്വീകരണ കമ്മിറ്റി) എൻ.സജിമോൻ (സാഹിത്യ മത്സരം) അഡ്വ.സോണി. പി. ഭാസ്‌കർ (ജഡ്ജിംഗ് കമ്മിറ്റി) ജിനുദാസ് (വാളന്റിയർ കമ്മിറ്റി) അനിതാ രാജൻ (ട്രോഫി) എന്നിവർ കൺവീനറായുള്ള 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...