തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണം : ജില്ലാ കളക്ടര്‍ എ ഷിബു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിപാറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുകയാണ്. ആരും വോട്ട് ചെയ്യാതെ മാറി നില്‍ക്കരുത്. തെരഞ്ഞെടുപ്പില്‍ എല്ലാ പ്രായത്തിലുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും 18 വയസ് തികഞ്ഞ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്ത പതിനെട്ട് വയസുകാരായ ആദിത്യന്‍, എസ് ലക്ഷ്മി എന്നിവര്‍ക്ക് കളക്ടര്‍ ചടങ്ങില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.

ജനാധിപത്യത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ജില്ലാ സ്വീപ്പ് ഐക്കണുമായ ബെന്യാമിന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണെന്ന ഭരണഘടന നല്‍കിയിരിക്കുന്ന അവകാശത്തെ കൃത്യമായി വിനയോഗിക്കുകയാണ് വോട്ട് ചെയ്യുന്നതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അവകാശം വിനയോഗിക്കല്‍ മാത്രമല്ല ഉത്തരവാദിത്വവും കടമയും നിറവേറ്റുകയാണെന്ന് തിരിച്ചറിയണം. പുതിയ തലമുറയുള്‍പ്പെടെ എല്ലാവരിലും ഈ ആശയം എത്തിക്കണം.

ജനാധിപത്യപ്രക്രിയ സുസ്ഥിരതയോടെയും സുതാര്യതയോടും നിലനില്‍ക്കുന്നതിനായി എല്ലാവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മതിദായക പ്രതിജ്ഞ ബെന്യാമിന്‍ ചൊല്ലികൊടുത്തു. എഡിഎം ബി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍ രാജലക്ഷ്മി, ഡപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ബി.ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ ബീന.എസ്.ഹനീഫ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി. ബിനുരാജ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ ജയദീപ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....