ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുത് ; നേരത്തെ പ്രതികരിക്കണമായിരുന്നുവെന്ന് നിതിന്റെ പിതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരണത്തിന് ശേഷമാണ് എല്ലാവരും പ്രതികരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നുവെന്നും ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ മരണത്തിന് ശേഷം ആണല്ലോ എല്ലാവരും പ്രതികരിച്ചത്. ചർച്ചകൾ ആയതിന് ശേഷമാണ് വിദ്യാർത്ഥികളെല്ലാം പ്രതികരിച്ചത്. ആദ്യമേ പ്രതികരിക്കണമായിരുന്നു, ഇനിയും വിദ്യാർത്ഥികൾ കാര്യങ്ങൾ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണസംഘം മൊഴിയെടുപ്പ് പൂർത്തിയാക്കി വീട്ടിൽ നിന്നും മടങ്ങി.

വിശദമായി എല്ലാവരുടെയും മൊഴിയെടുത്തു. നിതിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പീഡനം ഉൾപ്പെടെ വിവരിച്ചു. പോലീസിന്റെ കൈവശമുള്ള നിതിന്റെ മൊബൈൽ പരിശോധനയ്ക്ക് അയക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളിലും വിശദമായ അന്വേഷണം ഉണ്ടാകും. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.ഇ.ബി.യുടെ പഴയ നഷ്ടം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം...

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...