തിരുവനന്തപുരത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയി. തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് മോഷ്ടാക്കൾ കവർന്നത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെ റോഡരികിൽ മാലിന്യം തള്ളുന്നത് സ്ഥിരമാണ്. രാത്രി സമയത്ത് കടന്നുപോകുന്ന വാഹനങ്ങൾ ഹോട്ടൽ, അറവുശാല മാലിന്യം ഉൾപ്പടെ ഇവിടെ നിക്ഷേപിക്കുമായിരുന്നു. അതോടെ തെരുവുനായ, കാട്ടുപന്നി ശല്യം രൂക്ഷമായി.
ഗതികെട്ടാണ് മംഗലപുരം പഞ്ചായത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 10 ലക്ഷത്തോളം രൂപ ചെലവിൽ കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്.

ക്യാമറകൾക്ക് കണക്ഷൻ നൽകുന്ന ജോലികൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ ഏഴ് ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവർക്ക് ഒരു ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്. മാലിന്യ ലോബിയാണോ സിസിടിവി കവർന്നതെന്നും പഞ്ചായത്തിന് സംശയമുണ്ട്. പഞ്ചായത്ത് നൽകിയ പരാതിയിൽ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...