ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ; കെ.പി ശങ്കരദാസ് ജയില്‍ മോചിതനായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് ജയില്‍ മോചിതനായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശങ്കരദാസ് പുറത്തിറങ്ങി. കൊല്ലം കോടതി ശങ്കരദാസിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ 12 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 14നാണ് പ്രത്യേക അന്വേഷണ സംഘം കെ.പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജയിലില്‍ റിമാന്‍ഡ് 90 ദിവസം നീണ്ടതോടെ ജാമ്യം തേടി കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്‍പ്പ കേസിലും പ്രതിയാണ് ശങ്കരദാസ്.

മറ്റ് പ്രതികളായ മുരാരി ബാബു, ഡി. സുധീഷ് കുമാര്‍, കെ.എസ് ബൈജു, എ. പദ്മകുമാര്‍, എന്‍. വാസു, ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, എന്‍. വിജയകുമാര്‍ എന്നിവര്‍ക്ക് നേരെത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്. ശ്രീകുമാര്‍, കണ്ഠരര് രാജീവര് എന്നിവര്‍ക്ക് റിമാന്‍ഡില്‍ കഴിയവേ ജാമ്യം ലഭിച്ചിരുന്നു. എസ്. ജയശ്രീക്ക് സുപ്രിം കോടതിയും ജാമ്യം നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...

കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട് ; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്

0
കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി...

സുകുമാരക്കുറുപ്പ് വിവാദം : ദാമോദരമേനോന്റെ ചിത്രം സഹിതം ഇന്റർപോളിന് കൈമാറി ; നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ

0
തിരുവനന്തപുരം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെതാണെന്നതരത്തിൽ ചില ചാനലുകളിൽവന്ന ഫോട്ടോയും പാസ്പോർട്ടും വടക്കാഞ്ചേരിക്കടുത്ത്...