തനിക്കെതിരെയുള്ളത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെനഞ്ഞെടുത്ത കള്ളക്കേസെന്ന് മുന്‍ മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തനിക്കെതിരെയുള്ളത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ മെനഞ്ഞെടുത്ത കള്ളക്കേസ് എന്ന് മുന്‍ മന്ത്രി ആന്റണി രാജു. രാഷ്ട്രീയമായി ഇല്ലാതാക്കാനായിരുന്നു ശ്രമം. നിയമപോരാട്ടം തുടരുമെന്നും തെളിമയോട് കൂടി വോട്ടര്‍മാര്‍ക്കിടയിലേക്ക് രംഗത്തിറങ്ങാന്‍ കഴിയുമെന്നും ആന്റണി രാജു പറഞ്ഞു. തിരിച്ചടിയായ ഹൈക്കോടതി വിധിക്ക് ശേഷമുള്ള ആന്റണി രാജുവിന്റെ ആദ്യപ്രതികരണമാണിത്.
‘നിയമപരമായ തടസങ്ങള്‍ മൂലം എനിക്ക് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്തെ മെനഞ്ഞെടുത്ത കള്ളക്കേസാണിത്. രാഷ്ട്രീയമായി എന്നെ തകര്‍ക്കാനാണ് ലക്ഷ്യം. നിയമപരമായ പോരാട്ടം തുടരും. സത്യം ജയിക്കും’ എന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.

തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ആന്റണി രാജു വിട്ടുനിന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും ആന്റണി രാജു പങ്കെടുത്തിരുന്നില്ല. എന്നാല്‍ സുധീര്‍ കരമനയെ പിന്തുണച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ആന്‍റണി രാജു വോട്ടഭ്യര്‍ത്ഥിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ടുണ്ടായ നിയമതടസ്സങ്ങള്‍ മൂലമാണ് ആന്റണി രാജുവിന് മത്സരിക്കാന്‍ കഴിയാതെ വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...