കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡന കേസിലെ പ്രതി ബെഞ്ചമിനുമായി തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡന കേസിലെ പ്രതി ബെഞ്ചമിനുമായി തെളിവെടുപ്പ് നടത്തി. ഹോസ്റ്റൽ, മോഷണം നടത്തിയ വീടുകൾ, ട്രക്ക് പാർക്ക് ചെയ്ത സ്ഥലം, തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. 17ന് പുലർച്ചെയാണ് ഉറങ്ങി കിടന്ന പെൺകുട്ടിയെ ബെഞ്ചമിൻ പീഡിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു തെളിവെടുപ്പ്. ആദ്യം എത്തിയത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച ഹോസ്റ്റലിലാണ്. അകത്ത് കയറിയത് എങ്ങനെ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചു. തുടർന്നാണ് സമീപത്തെ രണ്ട് വീടുകളിൽ എത്തിച്ചത്. അവിടെയും മോഷണ ശ്രമം നടത്തിയിരുന്നു.

17ന് പുലർച്ചെയായിരുന്നു ഐടി ജീവനക്കാരിയെ ലോറി ഡ്രൈവ‌റായ ബെഞ്ചമിൻ പീഡിപ്പിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഇറങ്ങിയോടി. പ്രതി ആര് എന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ലാത്ത പൊലീസിന് നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. അമിതവേഗത്തിൽ ഒരു ലോറി ഹോസ്റ്റലിന് സമീപത്തുകൂടി പോകുന്നത് സിസിടിവിയിൽ പതിഞ്ഞത് ശ്രദ്ധിച്ച പോലീസ് ആ വഴിയുലൂടെ മുന്നോട്ട് പോയി. പല ക്യാമറകൾ പരിശോധിച്ചപ്പോൾ ബെഞ്ചമിനാണ് പ്രതിയെന്ന് വ്യക്തമായി. 48 മണിക്കൂറിനുള്ളിൽ മധുരയിൽ നിന്ന് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നു. തമിഴ്നാട്ടിലും മോഷണ കേസിൽ പ്രതിയാണ് ഇയാൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...