നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല, പൊട്ടിക്കരഞ്ഞ് മുൻ ബിജെപി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഢ് : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതില്‍ പൊട്ടി കരഞ്ഞ് മുന്‍ ബിജെപി എംഎൽഎ. തോഷം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയായിരുന്ന ശശിരഞ്ജൻ പർമറാണ് ദേ​ശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിൽ പൊട്ടിക്കരഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. ഇക്കാര്യം മണ്ഡലത്തിലുളളവർക്ക് താൻ ഉറപ്പുനൽകിയിരുന്നുവെന്നും ശശി രഞ്ജൻ പർമർ പറ‍ഞ്ഞു. പാർട്ടി നടപടി വിഷമമുണ്ടാക്കിയെന്നും മുൻ എംഎൽഎ വ്യക്തമാക്കി. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പഴയ നേതാക്കളെ മാറ്റി നിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയിരിക്കുകയാണ് ബിജെപി. തോഷം നിയമസഭാ മണ്ഡലത്തിൽ നിന്നും ശശി രഞ്ജൻ പർമറിന് പകരം കിരൺ ചൗധരിയുടെ മകൾ ശ്രുതി ചൗധരിയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിരൺ ചൗധരിക്ക് എതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്നു ശശിരഞ്ജൻ. അന്ന് കനത്ത പരാ​​ജയമാണ് ശശിരഞ്ജൻ നേരിടേണ്ടി വന്നത്. അന്ന് കിരൺ ചൗധരിക്ക് 72,699 വോട്ടുകൾ ലഭിച്ചപ്പോൾ ശശിരഞ്ജൻ പർമറിന് 54,640 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ പിന്നീട് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കിരൺ ചൗധരിയും മകളായ ശ്രുതി ചൗധരിയും ഒരുമിച്ചാണ് ബിജെപിയിൽ ചേർന്നത്. ശ്രുതിക്ക് ഭിവാനി മഹേന്ദ്രഗഢ് ലോക്സഭാ സീറ്റ് നൽകാത്തതിൽ അതൃപ്തിയിലാണ് ഇരുവരും കോൺഗ്രസ് വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...