പി.ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് കാണാതായി

For full experience, Download our mobile application:
Get it on Google Play

കായംകുളം : പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങുന്ന ബാഗ് കാണാതായി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാനായിരുന്ന രാജേഷിന്റെ കൈവശമുണ്ടായിരുന്ന ബാഗാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. തിരുവനന്തപുരം സെക്യൂരിറ്റി കണ്‍ട്രോളിലെ ഉദ്യോഗസ്ഥനാണ് രാജേഷ്. പുലര്‍ച്ചെ 2.50ന് എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ബാഗ് കാണാതായത്.

കായംകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടന്‍ തന്നെ കായംകുളം പോലീസില്‍ പരാതി നല്‍കിയതായും രാജേഷ് പറഞ്ഞു. കായംകുളം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നും ഞായറാഴ്ച രാത്രി 11നാണ് രാജേഷ് ബസില്‍ കയറിയത്. ബാഗില്‍ ട്രെയിന്‍ വാറന്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും ഉണ്ടായിരുന്നതായി അദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...