എക്സാലോജിക് ഇടപാട് : വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് ഇഡി പരിശോധിക്കുന്നത്. കേസിന്റെ ഭാഗമായി നേരത്തെ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഇഡി ഫ്രീസ് ചെയ്തിരുന്നു. നേരത്തെ നടത്തിയ പരിശോധനകളിൽ ഈ അക്കൗണ്ടിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് സൂചന.

എച്ച്ഡിഎഫ്സി ബാങ്കിലെ ആ അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ, സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് വഴി ലഭിച്ച പണം എന്ത് ചെയ്തു എന്ന് കണ്ടെത്താനും കൂടുതൽ രേഖകൾ ശേഖരിക്കാനുമാണ് ഇഡി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് അതേ ബാങ്കിലുള്ള വീണയുടെ ലോക്കറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...