പരീക്ഷ പേ ചര്‍ച്ച 2022 : ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി : പരീക്ഷ പേ ചര്‍ച 2022 അഞ്ചാം പതിപ്പിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കും. ലോകമാസകലമുള്ള വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായാണ് സംവദിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ഥികളേയും അധ്യാപകരെയും മാതാപിതാക്കളേയും ഈ പരിപാടിയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

ഓരോ വിദ്യാര്‍ഥിയുടെയും അതുല്യ വ്യക്തിത്വം ആഘോഷിക്കുന്നതിനും അതു പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമായി മാതാപിതാക്കളെയും വിദ്യാര്‍ഥികളേയും അധ്യാപകരേയും സമൂഹത്തെയും ഒന്നിപ്പിക്കുന്നതിനായി നടത്തുന്ന പ്രധാനമന്ത്രിയുടെ സംരംഭമാണ് ഇത്. ഈ പരിപാടിയുടെ അഞ്ചാം പതിപ്പ് ന്യൂഡെല്‍ഹിയിലെ തല്കതോറ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് ആരംഭിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് സമ്മര്‍ദരഹിത അന്തരീക്ഷം നിര്‍മിക്കുന്നതിനായി നരേദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷാ പേ ചര്‍ച്ച നടത്തുന്നത്. പരീക്ഷാ ഭാരം, മാനസിക സമ്മര്‍ദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാന മന്ത്രിയുടെ സ്വത സിദ്ധമായ ശൈലിയില്‍ തത്സമയം മറുപടി നല്‍കുന്ന വാര്‍ഷിക ജനപ്രിയ പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച.

രാജ്യം കോവിഡ് മഹാമാരിയെ അതിജീവിക്കുകയും പരീക്ഷകള്‍ ഓഫ്ലൈനായി നടത്തപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് പരീക്ഷാ പേ ചര്‍ച്ച പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ജ്ഞാനകേന്ദ്രീകൃത സമ്പത്ത് വ്യവസ്ഥാ രൂപീകരണത്തില്‍ പരീക്ഷാ പേ ചര്‍ച്ച പോലുള്ള പരിപാടികള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി നേരിട്ടു നടത്തുന്ന സംവാദം ഈ അവസരത്തില്‍ ഒരു ഔദ്യോഗിക വേദിയായി മാറുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഓണ്‍ലൈനില്‍ വിവിധ വിഷയങ്ങളെ അസ്പദമാക്കി നടത്തിയ ക്രിയാത്മക രചനാമത്സരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാന മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ളവരെ തെരഞ്ഞെടുത്തു കഴിഞ്ഞു. My Gov വെബ്‌സൈറ്റില്‍ 2021 ഡിസംബര്‍ 28 മുതല്‍ 2022 ഫെബ്രുവരി മൂന്ന് വരെ ആയിരുന്നു രചനാ മത്സരങ്ങള്‍ നടത്തിയിരുന്നത്. 15.7 ലക്ഷം ആളുകള്‍ ഈ പരിപാടിയില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

മത്സരങ്ങളിലൂടെ പരീക്ഷാ പേ ചര്‍ച്ചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദന സാക്ഷ്യപത്രവും പ്രധാനമയുടെ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകം അടങ്ങുന്ന പ്രത്യേക പരീക്ഷാ പേ ചര്‍ച്ച കിറ്റും സമ്മാനിക്കും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപെട്ട വിദ്യാര്‍ഥികള്‍ സംസ്ഥാന ഗവര്‍ണര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഈ പരിപാടി നേരിട്ട് കാണുന്നതിനായി രാജ്ഭവന്‍ സന്ദര്‍ശിക്കും. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനമുള്ള ഇന്ത്യക്കാര്‍ക്കായി ഈ പരിപാടി സംപ്രേക്ഷണം ചെയ്യും. കുട്ടികള്‍ക്ക് ആയാസരഹിതരായി പരീക്ഷാ എഴുതുന്നതിന് ഈ പരിപാടിയെ വിജയിപ്പിക്കണമെന്നും അതിനായി മാധ്യമങ്ങള്‍ സഹകരിക്കണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ഥിച്ചു.

ഈ വര്‍ഷത്തെ പരീക്ഷാപേ ചര്‍ച്ച പരിപാടി ദൂരദര്‍ശനില്‍ (ഡി ഡി നാഷനല്‍, ഡി ഡി ന്യൂസ്, ഡി ഡി ഇന്‍ഡ്യ) സംപ്രേക്ഷണം ചെയ്യും. കൂടാതെ റേഡിയോ വഴിയും മറ്റു ചാനലുകളിലും ഡിജിറ്റല്‍ മാധ്യമങ്ങളിലും പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുട്യൂബ് ചാനലുകളിലും സ്വയം പ്രഭ ചാനലിലും സംപ്രേക്ഷണം ഉണ്ടാകും. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഈ പരിപാടി നടത്തിയത് വിദ്യാഭ്യസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പാണ്.

ആദ്യത്തെ മൂന്ന് പരീക്ഷാ പേ ചര്‍ച്ചകള്‍ ന്യൂഡെല്‍ഹിയില്‍ ടൗന്‍ഹാള്‍ സംവാദ രീതിയിലാണ് സംഘടിപ്പിച്ചത്. 2018 ഫെബ്രുവരി 16 നാണ് ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചത്. 2009 ജനുവരി 29 ന് രണ്ടാം പരീക്ഷാ പേ ചര്‍ച സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെട്ടു. 2020 ജനുവരി 20 ന് മൂന്നാം പതിപ്പും നടത്തപ്പെട്ടു. കോവിഡ് 19 മഹാമാരി കാരണം നാലാം പതിപ്പ് 2021 ഏപ്രില്‍ ഏഴിന് ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...