സാക്ഷികളെ ഭീഷണിപ്പെടുത്തും ; സുശീലിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സാഗർ ധങ്കർ വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഗുസ്തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പോലീസ് പറയുന്നു.

കൊലപാതകത്തിൻ്റെ മുഖ്യ സൂത്രധാരൻ സുശീൽ കുമാറാണ്. കൊല്ലപ്പെട്ട സാഗറിനെ തട്ടികൊണ്ട് പോകാൻ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തി. ഇതിനായി ഹരിയാന ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ആയുധങ്ങളും ആളുകളെയും ക്രമീകരിച്ചു. സുശീൽ കുമാറിന്റെ സ്വാധീനവും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം സുശീൽ കൂട്ടാളികളോടൊപ്പം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു.

18 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതീവ ഗുരുതരമായ കേസാണിതെന്നും പോലീസ് അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എല്ലാ സാധ്യതയുമുണ്ട്. ജാമ്യം അനുവദിച്ചാൽ സുശീൽ രാജ്യം വിടുമെന്നും പോലീസ് പറഞ്ഞു. 2021 മെയ് 4 നാണ് സംഭവം. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനുള്ളിൽ 23 കാരനെയും മറ്റ് ഗുസ്തിക്കാരെയും കുമാറും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് 23ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സുശീൽ കുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....