പുനര്‍ലേലം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുവക തെങ്ങുകളില്‍ നിന്നും ആദായം എടുക്കുന്നതിനും, വിവിധ കുളങ്ങളില്‍ മീന്‍ വളര്‍ത്തുന്നതിനുമുള്ള അവകാശം മാര്‍ച്ച് 31ന് ഉച്ച കഴിഞ്ഞ് 2.30ന്് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പുനര്‍ലേലം ചെയ്യുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ല
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്ന പ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഐഎല്‍ജിഎംഎസ് മുഖേനയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ല.





























