ദ്വിദിന ദേശീയ പണിമുടക്ക് ; റാന്നി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : രാജ്യത്ത് സംയുക്ത ട്രേഡു യൂണിയനുകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പൊതുപണിമുടക്ക് രണ്ടാംദിനത്തിലും റാന്നി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി. റാന്നിയിൽ നഗരം ചുറ്റി നടത്തിയ പ്രകടനത്തിനെ തുടന്ന് നടന്ന പൊതു സമ്മേളനം മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.ഐ.ടി.യു ഉദ്ഘാടനം ചെയ്തു.

എ.ജി ആനന്ദന്‍ പിള്ള അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍ രാജു എബ്രഹാം എക്സ് എം.എല്‍.എ, ടി.ജെ ബാബുരാജ്, കെ.കെ സുരേന്ദ്രൻ, വി.ടി. ലാലച്ചൻ, എ.ജി ഗോപകുമാർ, ബോബി കാക്കാനംപളളിൽ, ആലിച്ചൻ ആറൊന്നിൽ, ജോർജ് എബ്രഹാം, ജോര്‍ജ് ഫിലിപ്പ്, നിസ്സാംകുട്ടി, വി.ജി റെഞ്ചി, സ്കറിയ എന്നിവർ പ്രസംഗിച്ചു.

അങ്ങാടി, പഴവങ്ങാടി, റാന്നി പഞ്ചായത്തു കമ്മിറ്റികള്‍ സംയുക്തമായിട്ടാണ് ഇട്ടിയപ്പാറയില്‍ സമരം നടത്തിയത്. വടശേരിക്കരയില്‍ പി.കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.എം ചാക്കോ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, എം.വി വിദ്യാധരന്‍, കോമളം അനിരുദ്ധന്‍, ആലിച്ചന്‍ ആറൊന്നില്‍, ബോബി കാക്കാനപ്പള്ളില്‍, ലിജോസാം, ജോയി വള്ളിക്കാല, സിഗ്ലി ദാനിയേല്‍, ജോണ്‍സന്‍, മോഹന്‍, മണിയാര്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

നാറാണംമൂഴി പഞ്ചായത്തില്‍ അത്തിക്കയത്ത് പ്രകനവും യോഗവും നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.ആര്‍ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യുസി ജില്ലാ സെക്രട്ടറി ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. എം.വി പ്രസന്നകുമാര്‍, പി.വി എബ്രഹാം, അനില്‍ അത്തിക്കയം, ജ്യോതി ശ്രീനിവാസ്, വി.ജി റെജി, റെജി വാലുപുരയിടത്തില്‍, കെ.എസ് സുനില്‍കുമാര്‍, ഷാജി പതാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചാത്തന്‍തറയില്‍ എ.ഐ.ടി.യു.സി മണ്ഡലം കമ്മറ്റിയംഗം സജിമോന്‍ കടയനിക്കാട്, റോയി മണ്ണൂര്‍, ജോജി മഞ്ചാടി, മാത്യു കാനാട്ട്, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെച്ചൂച്ചിറയില്‍ ടി.പി അനില്‍കുമാര്‍, ഷാജി പുറമറ്റം, സിറിയക് തോമസ്, ടി.കെ ബാബു, ആന്‍റച്ചന്‍, ടി.പി ജോസഫ്, എന്‍.ജി പ്രസന്നന്‍, അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അയിരൂര്‍ പ്ലാങ്കമണ്ണില്‍ രാജന്‍ എബ്രഹാം, സുനില്‍, പി.എസ് ജോര്‍ജ്, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എഴുമറ്റൂരിലെ സമരം സി.കെ ഉദ്ഘാടനം ചെയ്തു. ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് ഉമ്മന്‍, ബിജു,പി.ടി മാത്യു, പി.കെ റെജി, സാജന്‍മാത്യു, കൃഷ്ണകുമാര്‍,എം.ടി ബാബു, എ.ടി രാമകൃഷ്ണന്‍, ബിന്ദു ജോസഫ്, സിസിലി എന്നിവര്‍ പ്രസംഗിച്ചു. പെരുനാട്ടില്‍ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. വി.ജി സുരേഷ്, ഗിരിജാമധു, രാമചന്ദ്രന്‍ നായര്‍, റോബിന്‍ കെ.തോമസ്, എം.പി ഷാജി, കെ എ പ്രദീപ്, സുകു എന്നിവര്‍ പ്രസംഗിച്ചു.

പെരുമ്പെട്ടിയില്‍ പി.കെ ഗോപി, രാജേന്ദ്രന്‍ നായര്‍, അപ്പു, ബാലാജി, ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊറ്റനാട് നടന്ന സമരം കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു. സി.കെ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. ഷിബു ലൂക്കോസ്, ബാബുചാക്കോ, ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടാങ്ങല്‍ ചുങ്കപ്പാറ ടൗണ്ണില്‍ നടന്ന സമരത്തില്‍ എ.ഐ.ടി.യു.സി മണ്ഡലം ജോയിന്‍റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ പി.പി സോമന്‍, ജോസ് വെള്ളിക്കര, സുരേഷ്കുമാര്‍, അസീസ് റാവുത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....