മികച്ച പ്രവര്‍ത്തനം ; കാതോലിക്കറ്റ് കോളേജിന് എ പ്ലസ്‌ പ്ലസ്‌ പദവി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിന് പ്രവർത്തന മികവിന്‍റെ   അടിസ്ഥാനത്തിൽ നാഷണൽ അസസ്മെന്റ്  ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ്‌ പ്ലസ്‌ പദവി ലഭിച്ചു.  ജില്ലയിലെ ഏതാനും കോളേജുകള്‍ക്ക് മാത്രമാണ് എ പ്ലസ്‌ പ്ലസ്‌  പദവി ലഭിച്ചിട്ടുള്ളത്.  ഉന്നത വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ   പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ്  പദവി ലഭിച്ചതെന്ന് പ്രിന്‍സിപ്പാള്‍ ഡോ. സുനില്‍ ജേക്കബും ബര്‍സാര്‍ ഡോ. റെന്നി പി വര്‍​ഗീസും  പറഞ്ഞു. 12 ഡിപ്പാർട്ടുമെന്റുകളിലായി 13 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര ബിരുദ കോഴ്സുകളും 10 ഗവേഷണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ 19 സർട്ടിഫിക്കറ്റ് കോഴ്സുകളും വിവിധ നൈപുണി വികസന പ്രോഗ്രാമുകളും ഡിപ്പാർട്ടുമെന്റുകളുടെ ഭാഗമായി നടന്നു വരുന്നു.

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പഠനകേന്ദ്രം, വിപുലമായ പുസ്തകശേഖരവും  അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമുളള വിശാലമായ ലൈബ്രറി, മികച്ച ഗവേഷണസൗകര്യങ്ങളമുളള ലബോറട്ടറികൾ, ആരോഗ്യപരിചരണത്തിനുളള ഇൻഫർമറി, ഓപ്പൺ ജിം, യോഗാ സെന്റർ, മാധ്യമ പ്രവർത്തനത്തിന് സഹായകമായ മീഡിയ സെന്റർ, മിനി ഡിജിറ്റൽ തീയറ്റർ, ഭാഷാ പഠനത്തിന് ഉപയുക്തമായ ലാംഗ്വേജ് ലാബ്, സയൻസ് ഡിപ്പാർട്ടുമെന്റുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഹെർബേറിയം, ജിഞ്ചർ ഹൗസ്, ബട്ടർ ഫ്ളൈ ഗാർഡൻ, ഓർണമെന്റൽ ഫിഷ് ബ്രീഡിങ്, വെർമി കൾച്ചർ എന്നിങ്ങനെ ഈ സ്ഥാപനത്തിനുളള പഠന, പഠനാനുബന്ധ സൗകര്യങ്ങൾ നിരവധി വേറെയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...