തിരുവല്ല കുറ്റൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ അക്കമിട്ടു നിരത്തുന്ന സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. ബാങ്കിന്‍റെ പ്രവർത്തനപരിധി ലംഘിച്ച് വായ്പ നൽകിയത് മുതൽ പുതിയ ബഹുനില കെട്ടിടം നിർമിച്ചതിലെ വഴിവിട്ട നീക്കങ്ങൾ വരെ വിശദമാക്കുന്ന രേഖയാണ് പുറത്തുവന്നത്. പാർട്ടി ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് വ്യാജ മേൽവിലാസത്തിൽ 20 ലക്ഷം രൂപ വായ്പ അനുവദിച്ചെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ആക്ഷേപങ്ങൾ ഭരണസമിതി തള്ളി. എം.സി. റോഡരികിൽ ബാങ്കിന് പുതിയ കെട്ടിടം നിർമിച്ചതിൽ മുതൽ ചട്ടവിരുദ്ധ നീക്കങ്ങൾ നടന്നുവെന്നാണ് ഓഡിറ്റിൽ പറയുന്നത്.

ടെൻഡർ മുതൽ കെട്ടിട നിർമ്മാണത്തിൽ വരെ വീഴ്ചവന്നു. ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമിച്ചതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാത്ത സ്ഥിതിയിലായി. വായ്പ നൽകാൻ സഹകരണ ബാങ്കിന് പ്രവർത്തന പരിധിയുണ്ട്. അത് വ്യാപകമായി ലംഘിച്ച് ലോണുകൾ നൽകി. തിരുവല്ല ഏരിയ സെക്രട്ടറിയുടെ ഭാര്യയുടെ പേരിൽ 20 ലക്ഷം രൂപ വായ്പ അനുവദിച്ചതിൽ അടിമുടി ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. ബാങ്കിൽ നൽകിയ മേൽവിലാസം വ്യാജമാണ്. മാത്രമല്ല, ഈട് നൽകിയ സ്ഥലത്തിന്‍റെ മൂല്യനി‍ർണ്ണയം നടത്തിയതിന് രേഖകളില്ല. അംഗത്വം നൽകിയ അതേദിവസം തിടുക്കപ്പെട്ട് വായ്പ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...