ജമ്മു : 20 മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അധിക സുരക്ഷ പിന്‍വലിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. സുരക്ഷാ ഓഡിറ്റിങ്ങിന് പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്നീ പാര്‍ട്ടികളില്‍ പെട്ടവരുടെ അധിക സുരക്ഷയാണ് പിന്‍വലിച്ചതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇവരില്‍ പലര്‍ക്കും അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതായി ഓഡിറ്റിനിടെ കണ്ടെത്തിയെന്നാണ് വിവരം. അതേസമയം രാഷ്ട്രീയ നേതാക്കള്‍ക്ക് കാറ്റഗറി (എക്‌സ്, വൈ, ഇസഡ്) പ്രകാരമുള്ള സുരക്ഷാ പരിരക്ഷ ലഭിക്കും.
അലി മുഹമ്മദ് സാഗര്‍, മുന്‍ നിയമമന്ത്രി സെയ്ഫുള്ള മിര്‍ എന്നിവരുള്‍പ്പെടെയുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ അധിക സുരക്ഷ പിന്‍വലിച്ചു. പാര്‍ട്ടി മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മാതൃസഹോദരനും പിഡിപി നേതാവുമായ സര്‍താജ് മദ്നിയും അധിക സുരക്ഷ പിന്‍വലിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.






























