ചെന്നിത്തലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായ മോഷണം

For full experience, Download our mobile application:
Get it on Google Play

മാന്നാർ : വീട്ടിൽ അതിക്രമിച്ച് കയറി കള്ളന്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി. ഇന്ന്‌ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്ഷന് സമീപമുള്ള നന്ദനം സ്റ്റോഴ്സ്, കാരാഴ്മ ജംഗ്ഷനിലെ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, പൂക്കട, മഹാലക്ഷ്മി ടെയ്ലേഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കാരാഴ്മ ജെബി സ്പോട്ട് ഷവർമ ഹട്ടിൽ മോഷണശ്രമം നടന്നു. കുറ്റിയിൽ ക്ഷേത്രത്തിന് സമീപത്തെ ആൾതാമസമില്ലാത്ത ഗീതാഞ്ജലി എന്ന വീട്ടിൽ കയറിയ മോഷ്ടാവ് വീടിനു നാശനഷ്ടം വരുത്തി. മുൻവാതിൽ കുത്തിപ്പൊളിക്കുകയും ടെലിവിഷൻ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത മോഷ്ടാവ് അലമാരയിൽ നിന്നും തുണികൾ വാരിനിലത്തിടുകയും ചെയ്തു.

വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറിന്‍റെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. നന്ദനം സ്റ്റോഴ്സിൽ നിന്ന് 15000 രൂപ കവർന്നെന്ന് ഉടമ മംഗലത്തേത്ത് നാരായണൻ നായർ പറഞ്ഞു. ജൻ ഔഷധിയിൽ നിന്ന് 6000 രൂപയും, മൊബൈൽ ഫോണും, മഹാലക്ഷ്മി ടൈലേഴ്സില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയും, പൂക്കടയിൽ നിന്ന് 1650 രൂപയും മോഷ്ടിച്ചു. മാന്നാർ പോലീസ്‌ സംഭവസ്ഥലങ്ങൾ സന്ദർശിച്ച് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിന്‍റെ ദൃശ്യങ്ങള് ശേഖരിച്ചിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർക്കാനായി മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന സമീപത്തെ വീട്ടിൽനിന്നും എടുത്ത പിക്കാസും വെട്ടുകത്തിയും പോലീസ്‌ കണ്ടെടുത്തു. മോഷണത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. വിരലടയാള വിദഗ്ധരും ഫോറൻസിക് പരിശോധകരും തെളിവെടുപ്പ് നടത്തി. ദിവസങ്ങൾക്ക്മുമ്പ് പരുമലയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...