മീനച്ചിൽ നദീതടത്തിൽ 45 വിവിധ ഇനം തുമ്പികൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മീനച്ചിൽ നദീതടത്തിൽ തുമ്പികളുടെ വൈവിധ്യം മുൻ വർഷങ്ങളിലേതിനേക്കാൾ ഏറെ വ്യത്യാസമില്ലാതെ തുടരുന്നെന്ന് സർവേ റിപ്പോർട്ട്. 22 ഇനം സൂചിത്തുമ്പികളും 23 ഇനം കല്ലൻ തുമ്പികളും ഉൾപ്പെടെ 45 ഇനം തുമ്പികളെ മീനച്ചിലാറിന്‍റെ  ഉത്ഭവപ്രദേശമായ മേലടുക്കം മുതൽ പതന സ്ഥാനമായ പഴുക്കാനിലക്കായൽ വരെ 16 ഇടങ്ങളിലായി നടന്ന സർവേയിൽ കണ്ടെത്തി.

കേരള വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസും 2012 മുതൽ എല്ലാ വർഷവും നടത്തി വരുന്ന സർവേയിൽ 2021ൽ 55 ഇനങ്ങളും 2022 ൽ 54 ഇനങ്ങളും തുമ്പികളെ കണ്ടെത്തിയിരുന്നു. ഏറ്റവുമധികമായി കാണപ്പെട്ടത് തുലാത്തുമ്പി, തവളക്കണ്ണൻ തുമ്പി, ചങ്ങാതി തുമ്പി, നാട്ട് പൂത്താലി എന്നിവയാണ്.

ശുദ്ധജലത്തിന്‍റെ സൂചകമായി കരുതാവുന്ന പീലിത്തുമ്പി അടുക്കം മുതൽ കിടങ്ങൂർ പുന്നത്തുറ വരെ കാണാനായി. മലിന ജലത്തിന്‍റെ സൂചകമായ ചങ്ങാതി തുമ്പി തിരുവഞ്ചൂർ മുതൽ മലരിക്കൽ വരെയുള്ളയിടങ്ങളിൽ മാത്രമാണ് കണ്ടത്. എലിപ്പുലിക്കാട്ട് കടവിലും നാഗമ്പടത്തുമാണ് ഈ തുമ്പികളെ കൂട്ടത്തോടെ കണ്ടെത്തിയത്. മീനച്ചിലാറ്റിൽ അത്ര സാധാരണമല്ലാതിരുന്ന എണ്ണക്കറുപ്പൻ തുമ്പി, ചേരാച്ചിറകൻ തുമ്പി, കാട്ട് പുൽച്ചിന്നൻ എന്നിവയെയും കാണാനായി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ബിന്ദുകൃഷ്ണ ഗവിയിൽ കൊല്ലപ്പെട്ട മേനകയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗൻവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സംസ്ഥാന തൊഴിൽ...

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....