പയ്യനാമണ്ണില്‍ ടിപ്പര്‍ ലോറികളുടെ അമിത വേഗതയും അപകടവും ; സമരം ശക്തമാക്കുമെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

കോന്നി: പയ്യനാമണ്ണില്‍ പാറ ഉത്പന്നങ്ങള്‍ കയറ്റി വരുന്ന ടിപ്പര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകണമെന്ന് സിപിഐ കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ആടുകാട് ഭാഗത്ത് നിന്നും റോഡിന് താങ്ങുവാന്‍ കഴിയുന്നതിലും അധികം ഭാരമുള്ള ലോഡ് കയറ്റിയാണ് ജില്ലക്ക് അകത്തും പുറത്തുനിന്നുമുള്ള വലിയ ടോറസ് ലോറികള്‍ പ്രധാന റോഡിലേക്ക് അനിയന്ത്രിതമായി സഞ്ചരിക്കുന്നത്. ഈ ലോറികള്‍ക്ക് തടയിടുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിയുന്നില്ല.

ആടുകാട് ഭാഗത്ത് നിന്നും ലോഡ് കയറ്റി വരുന്ന ലോറികള്‍ പ്രധാന റോഡിലേക്ക് കടക്കുമ്പോള്‍ വേഗതയില്‍ വരുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വെക്കും. കഴിഞ്ഞ മൂന്ന് വലിയ അപകടങ്ങളിലും തല നാരിഴക്കാണ് വാഹന യാത്രക്കാര്‍ രക്ഷപെട്ടത്. കോന്നി – തണ്ണിത്തോട് റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ തണ്ണിത്തോട്, തേക്കുതോട്, ചിറ്റാര്‍, സീതത്തോട്, തേക്കുതോട് ഭാഗങ്ങളിലേക്ക് അടക്കമുള്ള നിരവധി ആളുകള്‍ സഞ്ചരിക്കുന്നുണ്ട്. പോലീസും മോട്ടര്‍ വാഹന വകുപ്പ് അധികൃതരും ലോറികള്‍ പരിശോധിക്കുന്നുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ജില്ലാ ഭരണകൂടവും പോലീസും ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകണം. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സിപിഐയുടെ നേതൃവത്തില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ കൗണ്‍സില്‍ അംഗം എ ദീപകുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...