ഇസ്രയേലുമായി സുരക്ഷാ കരാറിലേർപ്പെടാൻ സിറിയ ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

സിറിയ : ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ. ചില പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ റഷഅ് വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനാണ് സിറിയന്‍ പ്രസിഡന്റ് പുതിയ കരാറിനെ കുറിച്ച് സൂചന നല്‍കിയത്. മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇസ്രയേലുമായി സുരക്ഷാ കരാറിലെത്താന്‍ സിറിയ സജീവമായ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ – ഷറ വ്യക്തമാക്കി. ചില പ്രമുഖ രാജ്യങ്ങളും ചര്‍ച്ചകളുടെ ഭാഗമാണ്. പുതിയ നീക്കം പശ്ചിമേഷ്യമേഷ്യയില്‍ സമഗ്രമായ സമാധാനത്തിന് വഴിതുറക്കുമെന്നാണ് ഡമാസ്‌കസിന്റ പ്രതീക്ഷ.

എന്നാല്‍, സുരക്ഷ കരാര്‍ ഉണ്ടാക്കിയാലും ഇസ്രയേല്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശം ഒരുകാലത്തും വിട്ടുകളയില്ലെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. നിലവില്‍ ഇസ്രയേലുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകള്‍ ഏഴിവാക്കാനാണ് സിറിയ താത്പര്യപ്പെടുന്നത്. ലെബനനിലേക്ക് സൈനിക ഇടപെടല്‍ നടത്താന്‍ സിറിയക്ക് പദ്ധതിയില്ലെന്നും സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുന്നതിനൊപ്പം, സിറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്നും അഹമ്മദ് അല്‍ – ഷറ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...