ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് തലത്തിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയർന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഇന്ത്യൻ രൂപയുട റെക്കോര്‍ഡ് തകർച്ചയിൽ വിനിമയ നിരക്കിൽ മുന്നേറി ഗൾഫ് കറൻസികൾ. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഇത് നല്ല സമയം. യുഎഇ ദിർഹത്തിന് ​ 25.82 രൂപയാണ് ശനിയാഴ്ച ലഭിച്ചത്. തിങ്കളാഴ്ച വ്യാപാരം വീണ്ടും ആരംഭിക്കുന്നത് വരെ ഈ നിരക്ക് തുടരും. രൂപയുമായുള്ള വിനിമയ നിരക്കിൽ ഒരു ഖത്തർ റിയാലിന് 25.9 രൂപ എന്ന നിലയിലെത്തി. വെള്ളിയാഴ്ച രാവിലെ ഒരു ഖത്തർ റിയാലിന് 26 രൂപക്ക് മുക​ളിലെത്തിയിരുന്നു. ഒരു ബഹ്റൈൻ ദിനാറിന് 251 രൂപ വരെയെത്തി.

വെള്ളിയാഴ്ച രാവിലെ ഒരു ദീനാറിന് 250 രൂപക്കു മുകളിൽ എക്സഞ്ചേുകളിൽ രേഖപ്പെടുത്തിയിരുന്നു. ഒരു കുവൈത്ത് ദിനാറിന് 307 രൂപ എന്ന ഏറ്റവും വലിയ ഉയർച്ചയിലെത്തി. വെള്ളിയാഴ്ച വൈകിട്ട് ഇത് 306 രൂപ എന്ന നിരക്കിലായിരുന്നു. ഒരു ഒമാനി റിയാലിന് 246 രൂപ നിരക്കിലെത്തി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച വിപണിയിൽ ഡോളറിനെതിരെ 94.81 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വിനിമയ നിരക്ക് ഉയർന്ന സാഹചര്യം പ്രവാസികൾക്ക് നേട്ടമാകുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....