ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഹൂതികൾ

For full experience, Download our mobile application:
Get it on Google Play

കെയ്‌റോ : പശ്ചിമേഷ്യൻ സംഘർഷത്തിൽ കക്ഷി ചേർന്ന് ഹൂതികൾ. യുദ്ധത്തിനിടെ ആദ്യമായി ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ അനുകൂല ഹൂതികൾ സ്ഥിരീകരിച്ചു. യെമനിൽ നിന്ന് ഹൂതികളുടെ ആക്രമണ സാധ്യതയുണ്ടെന്ന് ഇസ്രായേൽ നേരക്കെ വ്യക്തമാക്കിയിരുന്നു. ഇറാൻ, ലെബനൻ, ഇറാഖ്, പലസ്തീൻ പ്രദേശങ്ങങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ തുടർച്ചയായ ആക്രമണം നടത്തിയതിനു ശേഷമാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഹൂതികൾ പറഞ്ഞു. ആക്രമണം അവസാനിക്കുന്നതുവരെ തങ്ങളുടെ നടപടികൾ തുടരുമെന്നും സംഘടന പറഞ്ഞു. ഹൂതി ആക്രമണത്തിന് ശേഷം തെക്കൻ ഇസ്രായേലിലെ ബീർഷെബയിലും പരിസര പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങി.

ഇസ്രായേലി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണമാണ് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അൽ-മസിറ സാറ്റലൈറ്റ് ടെലിവിഷനിലൂടെ ഹൂത്തികളുടെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരി ആക്രമണം നടത്തുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, ഒരു മിസൈൽ തകർത്തതായി ഐഡിഎഫ് അറിയിച്ചു. അടുത്തിടെ നടന്ന ഇറാൻ യുദ്ധത്തിൽ നിന്ന് ഹൂത്തികൾ വിട്ടുനിന്നിരുന്നു. ഹോർമുസ് കടലിടുക്കിന് പുറമെ, ഹൂത്തികൾക്ക് സ്വാധീനമുള്ള ബാബ് അൽ-മന്ദാബ് കടലിടുക്ക്, ചെങ്കടൽ, സൂയസ് കനാൽ എന്നിവ അടച്ചുപൂട്ടാൻ തീരുമാനിച്ചാൽ ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...