ബർഗർ ഷോപ്പിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ബർഗർ ഷോപ്പിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ഹെവൻലി ബ്ലെൻഡ്സ് എന്ന പേരിൽ ബർഗർ ഷോപ്പ് നടത്തിയ റസൂലിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ടൗണിലെ ഇയാളുടെ ഫ്ലാറ്റിൽ നിന്നും വൻ മയക്കു മരുന്ന് ശേഖരവും പിടികൂടി. പാലക്കാട് ഐബി യിലെ എക്സൈസ് ഇൻസ്പെക്ടർ നൗഫലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഐബി സംഘവും പാലക്കാട് റേഞ്ച് ഇൻസ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള റേഞ്ചും പാലക്കാട് സർക്കിൾ സംഘവും സൈബർ സെല്ലും സംയുക്തമായിട്ടാണ് റെയിഡ് നടത്തിയത്.

ബർഗർ ഷോപ്പിന്റെ മറവിൽ കോളേജ് വിദ്യാർത്ഥികൾക്കും മറ്റുമായി റസൂൽ ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടെന്നു എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റസൂലും തൊഴിലാളികളും താമസിച്ചിരുന്ന സൂര്യ സെൻട്രൽ അപ്പാർട്ട്മെന്റ് എന്ന ഹൗസിംഗ് കോംപ്ലക്സിലെ അഞ്ചാം നിലയിലെ ഫ്ലാറ്റ് എക്സൈസ് സംഘം റെയിഡ് ചെയ്തത്. ഫ്ലാറ്റിലെ രണ്ടു മുറികൾ അടച്ച നിലയിൽ കാണപ്പെട്ടു. റസൂലിന്റെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ഈ മുറികൾ തുറന്നു പരിശോധന നടത്തിയപ്പോഴാണ് വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മുറികളിൽ നിന്നും പ്രതിയുടെ കൈവശത്ത് നിന്നുമായി ആകെ 5.5 കിലോഗ്രാം കഞ്ചാവും 110 ഗ്രാം മെത്താംഫിറ്റാമിനും കണ്ടെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി

0
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ...

മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തം ; ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

0
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. എന്നാൽ കഴിഞ്ഞ...

വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങൾ കാണാതായി ; വീട്ടുജോലിക്കാരി പിടിയിൽ

0
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ...

പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് സഹായമായി കേന്ദ്ര സര്‍ക്കാറിന്റെ എസ്ഡിആർഫ് ഫണ്ട്

0
ന്യൂഡൽഹി: പ്രളയം മൂലം ദുരിതത്തിലായ സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച്...