ഒപ്പിടാൻ കുനിഞ്ഞപ്പോള്‍ വീട്ടമ്മയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി ; സഹകരണ ബാങ്ക് ജീവനക്കാരനെതിരെ കേസ് – പ്രതി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കൂത്തുപറമ്പ് : പേപ്പറില്‍ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ജാമ്യക്കാരനായ ഭര്‍ത്താവിന് നോട്ടീസ് നല്‍കാൻ എത്തിയതായിരുന്നു ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്കും പ്യൂണും.

ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ വീട്ടമ്മയാണ് നോട്ടീസ് കൈപ്പറ്റിയത്. ബാങ്ക് ജീവനക്കാര്‍ നല്‍കിയ പേപ്പറില്‍ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടുമുറ്റത്തുനിന്ന ഷിജിൻ മൊബൈലില്‍ സ്വകാര്യ ഭാഗം പകര്‍ത്തുകയായിരുന്നുവെന്നാണ് കേസ്. കാമറ ഓണ്‍ ചെയ്തു വെച്ചത് ശ്രദ്ധയില്‍പ്പെട്ട മകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരൻ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച്‌ കടന്നു കളയുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...