വിമാനത്തിൽ വെച്ച് രണ്ട് തവണ ദേഹത്ത് ബോധപൂർവ്വം തട്ടി , ജോലിയെ അപമാനിച്ച് സംസാരിച്ചു ; പരാതിയിലുറച്ച് യുവനടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിമാനയാത്രക്കിടെ അതിക്രമം നേരിട്ട സംഭവത്തിൽ പരാതിയിൽ ഉറച്ച് യുവനടി. വിമാനത്തിൽ വെച്ച് യുവാവ്  തന്‍റെ ദേഹത്ത് രണ്ട് വട്ടം ബോധപൂർവ്വം തട്ടിയെന്നും പലവട്ടം ഇയാൾ ഇത് ആവർത്തിച്ചിരുന്നു എന്നും നടി ആവർത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ സഹയാത്രികനിൽ നിന്നും അതിക്രമം നേരിട്ടതായി യുവനടി പരാതിപ്പെട്ടത്. മാത്രമല്ല തന്നെയും തന്‍റെ  ജോലിയെയും മോശമാക്കി സംസാരിക്കുകയും ചെയ്തു. വിമാനത്തിൽ വെച്ച് തന്നെ മോശം അനുഭവത്തിൽ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ യുവാവിന്‍റെ സുഹൃത്തുക്കൾ തന്നോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു എന്നും നടി വ്യക്തമാക്കി. വിമാനം ഇറങ്ങിയപ്പോൾ എയർ ഇന്ത്യ അധികൃതരോട് പരാതിപ്പെട്ടു.

വിമാനക്കമ്പനി അധികൃതർ പറഞ്ഞത് പ്രകാരമാണ് പോലീസിനെ സമീപിച്ചതെന്നും നടി വ്യക്തമാക്കി. സംഭവത്തിലെ പ്രതിയായ തൃശൂർ സ്വദേശി ആന്റോ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ഇയാളുടെ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നുമാണ് പ്രതി ആന്റോ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ആന്റോ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കത്തിന് പിന്നാലെ പഴവങ്ങാടിയിൽ തർക്കം : ഇട്ടിയപ്പാറയിൽ മാലിന്യം നീക്കുന്നതിനെച്ചൊല്ലി വ്യാപാരികളും പഞ്ചായത്തും തമ്മിൽ...

0
​പഴവങ്ങാടി: വെള്ളപ്പൊക്കത്തിന് പിന്നാലെ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിഞ്ഞുകൂടിയ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

0
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച...

കണ്ണൂരില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍...

മുഖ്യമന്ത്രിയുടെ പൊന്നാനി വിരുന്നിൽ രൂക്ഷവിമർശനവുമായി എംഎം മണി

0
ഇടുക്കി: പൊന്നാനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുസ്ലിം ലീഗ്...