ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍. കേസിലെ ഏഴ് പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ നീക്കം. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് തിരുവനന്തപുരത്ത് നടന്നത്. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കല്‍ ആയിരുന്നു പ്രതികളുടെ ലക്ഷ്യം. പിണറായി വിജയന്റെ വീടിന് മുന്നില്‍ നടന്നത് പ്രകോപനം മൂലമുണ്ടായ ആക്രമണമല്ല.

സമയമെടുത്ത് ആലോചിച്ച ശേഷമാണ് പ്രതികള്‍ പരിശോധന കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ വാദം. ഉദ്യോഗസ്ഥരൈ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്നും ഇഡി ചൂണ്ടിക്കാട്ടി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പതാം പ്രതിയായ ഹരീഷിന് മാത്രമാണ് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടുള്ളത്.ഹരീഷിന് ജാമ്യം ലഭിച്ചതിനെതിരെ പോലീസും ഇഡിയും രംഗത്തുണ്ട്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച്...

വെള്ളപ്പൊക്കത്തിന് പിന്നാലെ പഴവങ്ങാടിയിൽ തർക്കം : ഇട്ടിയപ്പാറയിൽ മാലിന്യം നീക്കുന്നതിനെച്ചൊല്ലി വ്യാപാരികളും പഞ്ചായത്തും തമ്മിൽ...

0
​പഴവങ്ങാടി: വെള്ളപ്പൊക്കത്തിന് പിന്നാലെ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിഞ്ഞുകൂടിയ...

കണ്ണൂരില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍...

മുഖ്യമന്ത്രിയുടെ പൊന്നാനി വിരുന്നിൽ രൂക്ഷവിമർശനവുമായി എംഎം മണി

0
ഇടുക്കി: പൊന്നാനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുസ്ലിം ലീഗ്...