വെള്ളപ്പൊക്കത്തിന് പിന്നാലെ പഴവങ്ങാടിയിൽ തർക്കം : ഇട്ടിയപ്പാറയിൽ മാലിന്യം നീക്കുന്നതിനെച്ചൊല്ലി വ്യാപാരികളും പഞ്ചായത്തും തമ്മിൽ വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

പഴവങ്ങാടി: വെള്ളപ്പൊക്കത്തിന് പിന്നാലെ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വ്യാപാരികളും പഞ്ചായത്ത് അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം.ബസ് സ്റ്റാൻഡിലെ മാലിന്യങ്ങൾ നീക്കാൻ പഞ്ചായത്ത് ജീവനക്കാർ എത്തുമ്പോഴേക്കും വ്യാപാരികൾ സ്വന്തം കടകളിലെ മാലിന്യങ്ങൾ കൂടി പുറത്തേക്ക് മാറ്റിയിടണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. കടകളിലെ മാലിന്യങ്ങൾ വെറും അരമണിക്കൂറിനുള്ളിൽ പുറത്തെത്തിക്കണമെന്ന കർശന നിർദേശവും നൽകിയിരുന്നു.ഇല്ലെങ്കില്‍ സ്വയം മാറ്റേണ്ടി വരുമെന്നും സെക്രട്ടറി അറിയിച്ചതായും ആരോപണം ഉയര്‍ന്നു.

എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.തർക്കം മുറുകിയതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നു. തുടർന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പോലീസും സ്ഥലത്തെത്തി വ്യാപാരികളുമായും പഞ്ചായത്ത് അധികൃതരുമായും ചർച്ച നടത്തി. ഒടുവിൽ എല്ലാവരും ചേർന്ന് വിഷയം രമ്യമായി പരിഹരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...