നിരോധിത പുകയില ഉൽപ്പനങ്ങളും വിദേശമദ്യവും അനധികൃതമായി വിൽപ്പന നടത്തിയ ആൾ എക്സൈസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെടുമങ്ങാടും പരിസരത്തും നിരോധിത പുകയില ഉൽപ്പനങ്ങളും വിദേശമദ്യവും അനധികൃതമായി വിൽപ്പന നടത്തിയ ആൾ എക്സൈസ് പിടിയിൽ. പുലിപ്പാറ ആലങ്കോട് അനന്ദ ഭവനത്തിൽ അനന്തകുമാർ (48) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 28 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം സൂക്ഷിച്ച് വില്പന നടത്താൻ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടറും പിടിച്ചെടുത്തു. കൂടാതെ, വീട്ടിൽ നടത്തിയ പരിശോധനയിൽ‌ ഒരു ലക്ഷം രൂപ വില വരുന്ന പാൻ മസാലയും മദ്യവിൽപനയിലൂടെ ലഭിച്ച 65000 രൂപയും പിടികൂടി. നെടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ മദ്യം ഉൾപ്പെടെ ലഹരി പദാർത്ഥങ്ങൾ വൻ തോതിൽ വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. നെടുമങ്ങാട് എക്സൈസ് സി.ഐ. കെ.ആർ അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ആണ് ചില്ലറ വിൽപ്പന നടത്തിയിരുന്ന ഇയാളെ പിടികൂടാനായത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...