മെത്താഫിറ്റമിനുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പില്‍ ഒരാള്‍ എക്‌സൈസ് പിടിയില്‍. തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ (30) ആണ് അറസ്റ്റിലായത്. വാഹനത്തില്‍ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തു ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് സംഘവും എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറും 27,000 രൂപയും കണ്ടെടുത്തു.

കാലിക്കറ്റ് സര്‍വകലാശാല, കരിപ്പൂര്‍ വിമാനത്താവള പരിസരങ്ങള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് സഹലെന്ന് അന്വേഷണ സംഘം പറഞ്ഞു. 2023ല്‍ മസിനഗുഡിയില്‍ വെച്ച് മെത്താഫിറ്റാമിനുമായി പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു വീണ്ടും ലഹരിക്കടത്ത്. ഇ.ഐ ആന്‍ഡ് ഐ.ബി ഇന്‍ സ്‌പെക്ടര്‍ ടി. ഷിജുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി. ലിജിന്‍, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡംഗങ്ങളായ നി തിന്‍ ചോമാരി, ഇ. അഖില്‍ദാസ്, വി. സച്ചിന്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അബ്ദുറഹ്‌മാന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....