പത്തനംതിട്ടയില്‍ ആറ്റുതീരത്ത് ചാരായ വാറ്റ് കേന്ദ്രം : 140 ലിറ്റര്‍ കോട പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : താഴൂര്‍ കടവ് പമ്പ് ഹൗസിന് സമീപം മായാലില്‍ ആറ്റുതീരത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ കോട ശേഖരം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് കോന്നി എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോട ശേഖരം കണ്ടെത്തിയത്. വിവിധ കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 140 ലിറ്റര്‍ കോട സംഘം പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. സൂചന ലഭിച്ചെങ്കിലും പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞില്ലെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അധികൃതര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ നടത്തി വന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോന്നി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ റ്റി.എം ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.രാജു, പ്രിവന്റിവ്‌ ഓഫീസര്‍മാരായ ഡി.അജയകുമാര്‍, എച്ച്. മഹേഷ്‌, ശൈലേന്ദ്ര കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...