കൊവിഡ് ബാധിച്ച്‌ മരിച്ച എക്സൈസ് ജീവനക്കാരന് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച 28കാരനായ എക്സൈസ് ജീവനക്കാരന് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്നും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡ് കുടുംബം പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച്‌ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവര്‍ സുനിലിനെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഐസിയുവില്‍ നിന്നും ജ്യേഷ്ഠനും ബന്ധുവായ ഒരു സ്ത്രീയ്‌ക്കും സുനില്‍ അയച്ച ഓഡിയോ സന്ദേശമാണ് കുടുംബം ഇപ്പോള്‍ പുറത്ത് വിട്ടത്. അതേസമയം പൂര്‍ണ ആരോഗ്യവാനായ 28 കാരന്‍ രോഗം സ്ഥിരീകരിച്ച്‌ രണ്ട് ദിവസത്തിനകം മരിച്ചതില്‍ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതിയുമായി സുനിലിന്റെ  കുടുംബം എത്തിയത്.

എന്നാല്‍ കുടുംബത്തിന്റെ ആരോപണം പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചിരുന്നു. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കടുത്ത ന്യുമോണിയ ശ്വാസകോശത്തിന്റെ  പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്ന് ഡിഎംഒയും നേരത്തെ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ചയാണ് സുനില്‍ മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...