നിരണത്ത് മൂന്ന് മാതൃകാ അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിരണം പഞ്ചായത്തില്‍ മൂന്ന് മാതൃക അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിനായി എംഎല്‍എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
നിരണം പഞ്ചായത്തിലെ രണ്ട്, മൂന്ന്, 13 വാര്‍ഡുകളിലാണ് അംഗന്‍വാടികള്‍ നിര്‍മിക്കുന്നത്. രണ്ടാം വാര്‍ഡിലെ വരപ്പടത്ത് വി. ഐ. ഉമ്മന്‍ അഞ്ചു സെന്റ് സ്ഥലവും മൂന്നാം വാര്‍ഡില്‍ വടക്കേപുറത്ത് കൊച്ചുപുരയ്ക്കല്‍ ജിജി പോള്‍ അഞ്ചു സെന്റ് സ്ഥലവും, 13-ാം വാര്‍ഡില്‍ കളപ്പുരയില്‍ തോമസ് വറുഗീസ് ഏഴു സെന്റ് സ്ഥലവും പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയിരുന്നു. ഈ സ്ഥലത്താണ് മാതൃക അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നത്. ഒരു ക്ലാസ് റൂമും അടുക്കളയും സിറ്റ് ഔട്ടും ടോയ്‌ലറ്റും അടങ്ങുന്ന മാതൃകയിലാണ് അംഗന്‍വാടികളുടെ നിര്‍മാണം. വെള്ളം കയറുന്ന പ്രദേശമായതിനാല്‍ പില്ലറിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും എംഎല്‍എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...