അങ്കമാലിയില്‍ നവജാത ശിശുവിനെ നിലത്തെറിഞ്ഞു കൊല്ലാന്‍ ശ്രമം ; പിതാവിനെ അറസ്റ്റുചെയ്തു ; കുഞ്ഞിന്റെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നവജാത ശിശുവിനെ നിലത്തെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച  പിതാവിനെ അറസ്റ്റുചെയ്തു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. അങ്കമാലിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. 54 ദിവസംമാത്രം  പ്രായമുള്ള പെണ്‍കുട്ടിയെ ആണ് പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ സംശയരോഗത്തിന് അടിമയായിരുന്നു. പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോള്‍ കുഞ്ഞിനെ കട്ടിലില്‍ എറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായ പരിക്കാണ് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്. ആന്തരിക രക്തസ്രാവം ഉണ്ട്.

തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംശയരോഗത്തിന് പുറമെ പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വാടക വീടിന്റെ കിടപ്പ് മുറിയില്‍ വെച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂര കൃത്യം നടത്തിയത്. ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ച്‌ വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കുമായാണ് കുഞ്ഞ് വെന്റിലേറ്ററില്‍ കഴിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...