തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം തടയും ; കേരള ബാർ ഹോട്ടൽ & റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.റ്റി.യു)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  തൊഴിലുടമകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ആൾ കേരള ബാർ ഹോട്ടൽ & റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.റ്റി.യു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ ധർണ്ണ നടത്തി. പത്തനംതിട്ട ഹെഡ്  പോസ്റ്റ്‌ ഓഫീസ്  പടിക്കല്‍ നടത്തിയ ധര്‍ണ്ണ സി.ഐ.റ്റി.യു  ജില്ലാ വൈസ് പ്രസിഡന്റ്‌ സഞ്ചു ഉൽഘാടനം ചെയ്തു.

തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതൊന്നും കൃത്യമായി തൊഴിലാളികളിൽ എത്തുന്നില്ലെന്നും  ക്ഷേമനിധിയില്‍ തൊഴിലാളികളെ  ചേർക്കുവാന്‍  തൊഴിലുടമകൾ  തയ്യാറാകുന്നില്ലെന്നും സഞ്ചു പറഞ്ഞു. നിലവിലുള്ള  തൊഴിലാളികളെ പിരിച്ചുവിട്ട് പകരം പുതിയ ജോലിക്കാരെ നിയമിക്കുവാനുള്ള  ചില ബാര്‍ ഹോട്ടലുടമകളുടെ ശ്രമം നടക്കില്ലെന്നും ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും സഞ്ചു പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌  വിജയൻ, സെക്രട്ടറി ദിലീപ് കണ്ണമ്പള്ളി, സംസ്ഥാന ട്രഷറർ രാജേഷ് രാജു , സംസ്ഥാന കമ്മിറ്റി അംഗം ജോമോൻ, ജില്ലാ ട്രഷറർ അനീഷ്, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ കുമാർ, ബൈജു, വൈസ് പ്രസിഡന്റ്‌ ബിനോയ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...