വ്യാജമദ്യം നിര്‍മിക്കുന്ന ആറംഗ സംഘത്തെ എക്‌സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വ്യാജമദ്യം നിര്‍മിക്കുന്ന ആറംഗ സംഘത്തെ എക്‌സൈസ് പിടികൂടി. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിങ്ങോട്ടുകര കരുവാന്‍കുളത്തെ വ്യാജനിര്‍മാണ കേന്ദ്രം റെയ്ഡ് ചെയ്ത എക്‌സൈസ് സംഘം 1072 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടര്‍ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റസ്റ്റോറന്റിന്റെ മറവിലാണ് വ്യാജമദ്യം ഉണ്ടാക്കിയിരുന്നത്. അനൂപിനെ കൂടാതെ കോട്ടയം സ്വദേശികളായ കെ.വി. റെജി, റോബിന്‍, കൊല്ലം കൊട്ടിയം സ്വദേശി മെല്‍വിന്‍ ജെ. ഗോമസ്, തൃശൂര്‍ കല്ലൂര്‍ സ്വദേശി സെറിന്‍ ടി. മാത്യു, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

അറസ്റ്റിലായ ഡോക്ടര്‍ അനൂപ് കുമാർ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്നും ചില സിനിമകളിൽ അഭിനയിച്ചിരുന്നതായും എക്സൈസ് വ്യക്തമാക്കി. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്. ഹോട്ടലിന്‍റെ പിറകുവശത്തുണ്ടായിരുന്ന വിലകൂടിയ രണ്ടു കാറുകളില്‍നിന്നാണ് 16 കേസ് വിദേശമദ്യം പിടികൂടിയത്. വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ചാണ് മദ്യം വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്. 33 ലിറ്ററിന്റെ 12 കന്നാസുകളിലും 23 ലിറ്ററിന്റെ 20 വലിയ പ്ലാസ്റ്റിക് ബോട്ടിലുകളിലും അര ലിറ്ററിന്റെ 432 കുപ്പികളിലുമായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്.

തൃശൂര്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്, തൃശൂര്‍ സര്‍ക്കിള്‍ എക്‌സൈസ് സ്‌ക്വാഡ്. ചേര്‍പ്പ് എക്‌സൈസ് റേഞ്ച് എന്നി സംഘങ്ങളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളില്‍നിന്ന് വ്യാജ ഐ.ഡി. കാര്‍ഡുകളും പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ടെന്നും അറിയുന്നു. ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളുടെ മറവില്‍ വന്‍ലാഭം പ്രതീക്ഷിച്ചായിരുന്നു വ്യാജമദ്യനിര്‍മാണം. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചതെന്നും മറ്റമുള്ള കാര്യങ്ങള്‍ അന്വേഷച്ചുവരികയാണ്. സി.ഐ. അശോക് കുമാര്‍, ഇന്‍സ്‌പെക്ടര്‍ മുരുകദാസ്, കമ്മിഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, പിവന്റീവ് ഓഫീസര്‍ സജീവ്, മോഹനന്‍, കൃഷ്ണപ്രസാദ്, സുധീര്‍ കുമാര്‍, സിജോ മോന്‍, ടി.ആര്‍. സുനില്‍കുമാര്‍, സനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...